ജയത്തോടെ മുംബൈ!! പ്ലേഓഫിലേക്ക് കുതിച്ച് ബാംഗ്ലൂർ:ഡൽഹിക്ക് ദുഃഖ ദിനം

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ആവേശം നിലനിന്ന കളിയിൽ മിന്നും ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ടീം. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ തോൽപ്പിച്ചാണ് മുംബൈ അവരുടെ എക്കാലത്തെയും മോശം സീസൺ അവസാനിപ്പിച്ചത്.

അതേസമയം മുംബൈ ജയിച്ചതോടെ പ്ലേഓഫിലേക്ക് ബാംഗ്ലൂർ ടീം യോഗ്യത നേടി. ജയം മാത്രം ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് തോൽവിയോടെ പ്ലേഓഫ് കാണാതെ പുറത്തായി. ബാംഗ്ലൂർ ടീമിനും ഒപ്പം ഡൽഹിക്കും സെയിം പോയിന്റുകൾ ആണെങ്കിലും നെറ്റ് റൺ റേറ്റ് ബലത്തിൽ ബാംഗ്ലൂർ ടീം പ്ലേഓഫിലേക്ക് കുതിച്ചു. ഇതോടെ ഒന്നാം ക്വാളിഫൈറിൽ രാജസ്ഥാൻ റോയൽസ് : ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒന്നാം എലിമിനെറ്ററിൽ ലക്ക്നൗ ടീമിനെയാണ് ബാംഗ്ലൂർ നേരിടുക.

ബാംഗ്ലൂർ ടീമിന് അടക്കം വളരെ അധികം നിർണായക കളിയിൽ ടോസ് നഷ്ടമായി ബാറ്റിംഗ്‌ ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് ടീം 159 റൺസ് മാത്രം നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യം മറികടന്നു. മുംബൈക്കായി ഇഷാൻ കിഷൻ (48 റൺസ് ), ബ്രെവിസ് (37 റൺസ് )എന്നിവർ തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ വമ്പൻ അടികളുമായി എത്തിയ ടിം ഡേവിഡ് (11 ബോളിൽ 34 റൺസ് ) ജയം ഡൽഹിയിൽ നിന്നും തട്ടിപറിച്ചു.

തോൽവിയോടെ ഒരിക്കൽ കൂടി ഐപിൽ കിരീടം എന്നുള്ള ഡൽഹി ടീം ആഗ്രഹം ഒരു സ്വപ്നമായി മാറുകയാണ്. നിർണായക കളിയിൽ ക്യാപ്റ്റൻ റിഷാബ് പന്തിന്റെ ചില മണ്ടൻ തീരുമാനങ്ങളും ഡൽഹിക്ക് കനത്ത തിരിച്ചടിയായി മാറി. കൂടാതെ ഫീൽഡിൽ അടക്കം ഡൽഹി താരങ്ങൾ കളി മറന്നപ്പോൾ മുംബൈ ഇന്ത്യൻസ് ടീം അതൊരു അവസരമാക്കി മാറ്റി.