മുകുന്ദൻ ഉണ്ണി അത്ര സിംപിളല്ല സാർ 😳😳ചിത്രത്തിലെ ആരും കാണാതെ പോയ രഹസ്യ ഡീറ്റെയിൽസ് കണ്ടില്ലേ?? Mukundan Unni Associates Hidden Details | Vineeth Sreenivasan

വിനീത് ശ്രീനിവാസിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്. മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം ഇരുകൈയും നീട്ടിയാണ് സിനിമ പ്രേമികൾ ഏറ്റെടുത്തത്. ചെകുത്താന്റെ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്ന പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒത്തുചേരുന്ന ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്തതെന്ന് പ്രത്യേകതയും ഓ ടി ടി റിലീസിന് ഉണ്ട്. നവംബർ 11ന് ആയിരുന്നു ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത് ബ്ലാക്ക് കോമഡി ജോണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ്. ജോയ് മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയി ചിത്രം നിർമ്മിച്ചിരിക്കുകയും വിമൽ ഗോപാലകൃഷ്ണൻ സംവിധാനവും അഭിനവ് സുന്ദർ ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നു.ഇനി ചിത്രത്തിൽ സംവിധായകൻ നടത്തിയിരിക്കുന്ന ചില അടയാളപ്പെടുത്തലുകൾ നോക്കാം.

സിനിമയുടെ തുടക്കത്തിൽ എല്ലാം നോർമൽ സ്ക്രീനിനെ അപേക്ഷിച്ചു ചെറിയ സ്ക്രീനിലാണ് കഥ കാണിച്ചു പോകുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് അത് ഫുൾ സ്ക്രീനിലേക്ക് മാറുകയും ചെയ്യുന്നു. അതായത് മുകുന്ദനുണ്ണി തന്റെ ലക്ഷ്യങ്ങൾ നേടാൻ പറ്റാതെ ഒരു കേസ് പോലും കിട്ടാതെ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് ഇങ്ങനെ ചെറിയ സ്ക്രീനിൽ കാണിക്കുന്നത്. എന്നാൽ ഏത് നിമിഷത്തിലാണോ മുകുന്ദനുണ്ണിക്ക് ഒരു കേസ് സ്വന്തമായി കിട്ടുന്നത്, അതിൽ ജയിക്കാൻ പോകുന്നത് ആ നിമിഷം മുതൽ സ്ക്രീൻ വിശാലമാകുന്നത് കാണാം.

ഇത് മുകുന്ദനുണ്ണി വിജയിക്കാൻ പോകുന്നു എന്നതിന്റെ തെളിവ് ആണെന്ന് മനസിലാക്കാം. മുകുന്ദനുണ്ണിയുടെ മുറി കാണിക്കുമ്പോൾ അതിൽ അച്ഛനും ഒത്തു നിൽക്കുന്ന മുകുന്ദനുണ്ണിയുടെ ചിത്രത്തിൽ അച്ഛൻ ഉപയോഗിച്ചിരുന്ന പഴയ ഒരു സൈക്കിൾ കാണാൻ കഴിയുന്നുണ്ട്. പിന്നീട് കഥ മുന്നോട്ട് പോകുമ്പോൾ ഒരു ഘട്ടത്തിൽ അവരുടെ ഷെഡ്ഡിൽ ഇതേ സൈക്കിൾ ഇരിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാം

Rate this post