സിക്സ് സിക്സ് ഫിനിഷിഗ് കിംഗ് ഈസ്‌ ബാക്ക് 😱😱സൂപ്പർ ഷോയുമായി ധോണി!! റെക്കോർഡും സ്വന്തം

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും വളരെ അധികം നിരാശരാക്കിയത് നിലവിലെ ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനം തന്നെയാണ്. ഈ സീസണിൽ വെറും മൂന്ന് കളികൾ മാത്രം ജയിച്ച ധോണിക്കും ടീമിനും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഇനിയും പ്രതീക്ഷിക്കാൻ കഴിയില്ല

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി ഓപ്പണർമാർ സമ്മാനിച്ചത് മികച്ച തുടക്കം. ഈ സീസണിലെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി അടിച്ചെടുത്ത കോൺവേയും പതിവ് ശൈലിയിൽ സ്കോറിങ് ഉയർത്തിയ ഗെയ്ഗ്വദ് ചേർന്ന് ചെന്നൈക്ക് സമ്മാനിച്ചത് മികച്ച തുടക്കം.ഒന്നാം വിക്കറ്റിൽ ഇരുവരും 110 റൺസ്‌ നേടിയപ്പോൾ ശേഷം എത്തിയ ക്യാപ്റ്റൻ ധോണി വെടിക്കെട്ട് ഫിനിഷിങ് മികവുമായി കയ്യടികൾ നേടി.

ഗെയ്ക്ഗ്വാദ് (33 ബോളിൽ 42 റൺസ്‌ ) കോൺവേ (49 ബോളിൽ 87 റൺസ്‌ ), ശിവം ദൂബൈ (19 ബോളിൽ 32 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ ശേഷം പതിനെട്ടാം ഓവറിൽ ക്രീസിലേക്ക് എത്തിയ ക്യാപ്റ്റൻ ധോണി വെറും 8 ബോളിൽ ഒരു ഫോറും രണ്ട് സിക്സ് അടക്കം 21 റൺസാണ് നേടിയത്. ക്രീസിലേക് എത്തി നേരിട്ട രണ്ടാം ബോളിൽ തന്നെ സിക്സ് അടിച്ച ധോണി ചെന്നൈ ടോട്ടൽ 200 കടത്തി.

ധോണി അവസാന ഓവറിൽ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയപ്പോൾ ചെന്നൈ 20 ഓവറിൽ 208 റൺസിലേക്ക് എത്തി.മത്സരത്തിൽ മറ്റൊരു നേട്ടം കൂടി ധോണി സ്വന്തം പേരിലാക്കി. ടി :20 ക്രിക്കറ്റിൽ 6000 റൺസ്‌ നേടുന്ന ക്യാപ്റ്റൻ ആയി ധോണി മാറി.