ചന്ദ്രസേനനെ വിരട്ടി പണം തട്ടാൻ കളത്തിലിറങ്ങി രതീഷ്.. പുതിയ തന്ത്രങ്ങൾ മെനഞ്ഞ് മനോഹർ.!! | Mounaragam promo
മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ വളരെയധികം പ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലൂടെ മുന്നോട്ട് പോകുന്ന മൗനരാഗം പരമ്പര പുതിയ വഴിത്തിരിവുകളും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമായി തുടരുകയാണ്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശൻ എന്നയാളും അയാളുടെ മകളായ കല്യാണിയും തുടക്കത്തിൽ തന്നെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചു.
എന്നാൽ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് സമ്പന്നനായ കിരൺ എത്തുന്നതോടെ പരമ്പര മറ്റൊരു വഴിയിലേക്ക് മാറി. എന്നാൽ പ്രേക്ഷകർക്ക് ഇരുവരും ഏറെ പ്രിയപ്പെട്ടവരായി. സംസാരിക്കാൻ സാധിക്കാത്ത കല്യാണി എന്ന പെൺകുട്ടിയായി ഐശ്വര്യ റാംസായ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കിരണായി എത്തുന്ന നലീഫ് ജിയ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനാണിപ്പോൾ. ഇരുവരുടെയും ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി എത്തുന്നു എന്ന വിശേഷവുമായാണ് ഇപ്പോൾ പരമ്പരയുടെ കഥ വികസിക്കുന്നത്. കല്യാണി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സരയുവും അമ്മയും അസ്വസ്ഥരാകുന്നു.

കുഞ്ഞുണ്ടാകാത്തതിൽ കുത്തുവാക്കുകൾ കൊണ്ട് കല്യാണിയെ വേദനിപ്പിയ്ക്കുമ്പോഴാണ് ഇരുവരും ഡോക്ടറിൽ നിന്ന് തന്നെ കല്യാണി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇനി കല്യാണിയുടെ ഗർഭം അലസിപ്പിക്കുവാനുള്ള വഴി തേടുകയാണോ സരയുവും അവളുടെ അമ്മയും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പരമ്പരയുടെ പുതിയ പ്രമോ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്. ഇനി കഥ മറ്റൊരു വഴിയ്ക്ക് തിരിയുകയാണ് എന്ന സൂചനയാണ് പ്രമോയിൽ നിന്ന് മനസിലാക്കുവാനാകുക.
കല്യാണിയുടെ സഹോദരിയുടെ ഭർത്താവും അമ്മായിഅച്ഛനായ പ്രകാശനും തമ്മിലുള്ള പൊരുത്തക്കേടുകളും ഒപ്പം മനോഹർ മെനയുന്ന പുതിയ തന്ത്രങ്ങളുമെല്ലാമാണ് ഇനി കാണാനാകുക. കിരണിന്റെയും സോണിയുടെയും അച്ഛനായ ചന്ദ്രസേനനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുവാനുള്ള വഴികൾ രതീഷിന് പറഞ്ഞു കൊടുക്കുകയാണ് മനോഹർ. എന്നാൽ ഇത് രതീഷിന്റെ നാശത്തിനായുള്ള വഴിയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. പുതിയ തന്ത്രങ്ങൾ ഏതെല്ലാം രീതിയിലാണ് ഫലിക്കുകയെന്നും പാളിപോകുക എന്നുമെല്ലാമുള്ള ആകാംക്ഷയിലാണ് പരമ്പരയുടെ ആരാധകർ.
