സോണിയുടെ മാറ്റം പിടികിട്ടാതെ ഇവർ…സോണിയുടെ അടുത്ത ഇര രാഹുൽ…കലക്കൻ അഭിനയവുമായി ബാലാജി ശർമ്മ…!!! | mounaragam promo
സോണിക്ക് സംഭവിച്ചത് എന്തെന്ന് മനസിലാകാതെ ശാരിയും സരയുവും. സോണിയുടെ മാനസികനില തെറ്റിയതുകണ്ട് കൗതുകം പൂണ്ടിരിക്കുകയാണ് ഇവർ. രൂപയോട് ഈ വിശേഷങ്ങൾ പറയുന്നുമുണ്ട് ഇവർ. അറിയാതെ പോലും സോണിയുടെ അടുത്ത് ചെല്ലല്ലേ, അവൾ എല്ലാവരെയും അടിച്ചുശരിയാക്കും എന്നാണ് സരയു രൂപയോട് പറയുന്നത്. സോണിയാകട്ടെ തന്റെ അടുത്ത ഇരക്കായി കാത്തിരിക്കുകയാണ്. മറ്റാരുമല്ല, രാഹുൽ തന്നെയാണ് ആ ഇര.
ടെലിവിഷൻ റേറ്റിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് മൗനരാഗം. കഴിഞ്ഞ ദിവസം ശാരിയുടെ മുഖത്തേക്ക് വീശിയടിക്കുകയായിരുന്നു സോണി. ഇത് പ്രേക്ഷകരെല്ലാം ഒരേപോലെ കാത്തിരുന്ന ഒരു മുഹൂർത്തം തന്നെയാണ്. സോണി അഭിനയിച്ചുതകർക്കുകയാണ് ഇപ്പോൾ. ശാരിക്ക് കിട്ടിയതിന്റെ ബാക്കി ഇനി പലർക്കും കിട്ടാൻ പോകുന്നേ ഉള്ളൂ എന്നത് മറ്റൊരു സത്യം. ഒരു ഊമപ്പെണ്ണിന്റെ ജീവിതം പറഞ്ഞുതുടങ്ങിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം.

പെൺകുട്ടികളെ ഇഷ്ടമല്ലാതിരുന്ന അച്ഛനുള്ള വീട്ടിൽ ജനിച്ച കല്യാണിക്ക് ബാല്യത്തിലേ തന്നെ ഭ്രഷ്ട്ട് കല്പിക്കപ്പെടുകയായിരുന്നു. സംസാരശേഷി കൂടി ഇല്ലാതായതോടെ അച്ഛന് അവൾ വെറും വെറുക്കപ്പെട്ടവളായി മാറി. മകനെ മാറോട് ചേർത്തുവളർത്തിയപ്പോൾ പോലും കല്യാണി ആ വീട്ടിൽ നിന്ന് വിലക്കപ്പെട്ടവളായി മാറി. ആ കദനകഥ എത്തിനിന്നത് കല്യാണിയെ ബാല്യം മുതൽ സ്നേഹിക്കുന്ന കിരണിനൊപ്പം അവളുടെ പുതിയ ജീവിതം തുടങ്ങുന്നിടത്താണ്.
ഇപ്പോഴും അച്ഛനാൽ സ്വീകരിക്കപ്പെടാൻ വിധി അനുവദിച്ചിട്ടില്ലാത്ത വിധമാണ് കല്യാണിയുടെ ജീവിതം. എന്നാൽ കിരണുമൊത്തുള്ള ജീവിതത്തിൽ കല്യാണി ഇപ്പോൾ ഏറെ സന്തുഷ്ടയാണ്. ക്രൂരത ഏറെ നിറഞ്ഞ അച്ഛൻ കഥാപാത്രമായി സീരിയലിൽ നിറഞ്ഞാടുന്നത് ബാലാജി ശർമ്മയാണ്. ബാലാജി ശർമ്മയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു കഥാപാത്രം തന്നെയാണ് മൗനരാഗത്തിലെ പ്രകാശൻ. ഏറ്റവും പുതിയ പ്രോമോ വീഡിയോയിൽ ബാലാജി ശർമ്മയുടെ ഞെട്ടിക്കുന്ന അഭിനയമികവ് കണ്ട് പ്രേക്ഷകർ അമ്പരന്നുപോവുകയാണ്.
