ഇവന്റെ അസുഖത്തിന് ഇതുതന്നെയാണ് നല്ല മറുപടി..!! മനോഹറിന്റെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി കിരണും ബൈജുവും..!! നർമ്മ മുഹൂർത്തങ്ങളും ആയി പരമ്പര മൗനരാഗം…!! | mounaragam latest promo march 11

mounaragam latest promo march 11 : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഒരുപിടി മലയാള പരമ്പരകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നത്. കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ് അതേസമയം നായകനായി വേഷമിടുന്നത് നലീഫാണ്. നലീഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കിരൺ എന്നാണ്.

കല്യാണിയുടെയും കിരണിന്റെയും വിവാഹം നടക്കുന്നിടത്ത് വച്ചാണ് കഥയുടെ കഥാഗതി തന്നെ മാറുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കല്യാണി ഗർഭിണിയായതും അതിന്റെ സന്തോഷം ആഘോഷിക്കുന്ന കിരണിനെയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർ കണ്ടത്. കിരണിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി അമ്മാവൻ രാഹുൽ ശ്രമിക്കുന്നതും തുടർന്ന് രാഹുലിനെ കനത്ത തിരിച്ചടി കിരൺ നൽകുന്നതും നമ്മൾ പരമ്പരയിലൂടെ കണ്ടു. ഇപ്പോഴിതാ കഥയിൽ മറ്റൊരു മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്.

കിരണിന്റെ മുറപ്പെണ്ണ് സരയുവിന്റെ ഭർത്താവാണ് മനോഹരൻ നിരവധി കള്ളത്തരങ്ങളുടെ കൂട്ടാളിയാണ്. ഇയാൾ പിടിച്ചു നിൽക്കുന്നത് തന്നെ നിരവധി കള്ളങ്ങളുടെ മുകളിലാണ്. മനോഹറിന് നിരവധി കാമുകിമാരുള്ളത് പരമ്പരയിൽ കാണാം. മനോഹർ രാത്രിയിൽ തന്റെ കാമുകിയെ കാണാൻ ചെല്ലുന്നതും എന്നാൽ ഇവിടെ വച്ച് കിരണും, ബൈജു മനോഹരനെ കയ്യോടെ പിടി കൂടുന്നതുമാണ് അടുത്ത എപ്പിസോഡിലെ പ്രധാന ഹൈലൈറ്റ് കാമുകിയെ കണ്ടുവരുന്ന വഴി മനോഹരനെ കയ്യോടെ പിടികൂടി ബൈജുവും നല്ലപോലെ പെരുമാറുന്നത് വീഡിയോയിൽ കാണാം.

കിരണിന്റെയും ബൈജുവിന്റെയും കയ്യിൽ നിന്ന് കണക്കിന് കിട്ടിയെന്ന് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു. മനോഹർ വന്നതിനു ശേഷമാണ് സീരിയൽ മനോഹരമായത് എന്നും ഒരു വ്യക്തി കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. മനോഹറിന്റെ ജീവിതമിനി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പരമ്പരയുടെ ആരാധകർ

Rate this post