മൗന രാഗത്തിലെ കിരണും കല്യാണിയും, തന്റെ പ്രിയപെട്ടവളെ നെഞ്ചോട് ചേർത്തപ്പോൾ…ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..!! | kiran kalyani mounaragm

മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഹിറ്റ്‌ സീരിയലാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ഈ സീരിയലിൽ നിരവധി ആരാധകർ ആണ് ഉള്ളത്. മൗനരാഗത്തിലെ നായകനും നായികയും കിരൺ കല്യാണി എന്നീ രണ്ട് കഥാപാത്രങ്ങൾ ആണ്. ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് നലീഫ് ജിയാ, ഐശ്വര്യ റംസായ് എന്നിവർ ആണ്. എന്നാൽ ഈ രണ്ട് അഭിനേതാക്കളും മലയാളികൾ അല്ല.

പക്ഷേ ഇന്ന് മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരരാണ് നലീഫും ഐശ്വര്യയും. കല്യാണി എന്ന ഊമ പെൺകുട്ടിയും ബിസിനസുകാരനായ കിരണും തമ്മിലുള്ള സൗഹൃദവും പ്രണയവും ജീവിതവും ഒക്കെയായാണ് ഈ പരമ്പര മുന്നോട്ട് പോകുന്നത്. സ്ക്രീനിൽ ഭാര്യാഭർത്താക്കന്മാർ ആണെങ്കിൽ യഥാർത്ഥ ജീവിതത്തിലും ഇവർ ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഇപ്പോൾ ഇതാ നലീഫിനു ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങൾ ആരാണെന്നത് അംഗീകരിക്കുന്നു. മാത്രമല്ല നിങ്ങൾ ആരായിരിക്കണമെന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ഐശ്വര്യ ഈ ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത്. നിരവധി ആരാധകർ ആണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ടുപോകുന്നത്. പ്രകാശന്റെയും ദീപയുടെയും മകൾ ആണ് കല്യാണി. ആൺകുട്ടിയെ ആഗ്രഹിച്ച പ്രകാശനം എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കല്യാണി എന്ന ഒരു മകൾ ജനിക്കുന്നു. പെൺകുട്ടികളോട് വെറുപ്പുള്ള പ്രകാശൻ കല്യാണിയെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നൽകാതെ വീട്ടിലെ ജോലിക്കാരി ആക്കുകയായിരുന്നു.

കല്യാണിയെ കൂടാതെ കാദംബരി എന്ന ഒരു മകൾ കൂടി ഇവർക്കുണ്ട്. എന്നാൽ കാതംബരിയോട് ഇത്രക്ക് വെറുപ്പും ക്രൂരതയും ഇവർ കാണിക്കുന്നില്ല. പിന്നീട് ദീപ മകന് ജന്മം കൊടുക്കുന്നു. മകനായ വിക്രമാദിത്യനായിരുന്നു പ്രകാശിന്റെ സർവ്വവും. മിണ്ടാപ്രാണിയായ കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ എന്ന ചെറുപ്പക്കാരനെത്തിയതോടെ ആണ് കഥാഗതാഗതി മാറിയത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയിൽ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. തുടർന്ന് സംഭവിക്കുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളുമായി മുന്നോട്ട് പോകുകയാണ് സീരിയൽ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ സീരിയലിനു ലഭിക്കുന്നത്. തെലുങ്ക് സീരിയൽ ആയ മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്.

Rate this post