കല്യാണിയുടെ കുഞ്ഞു പോയോ…!! രൂപയോട് കുറ്റം സമ്മതിച്ച് രാഹുൽ..!! പ്രേക്ഷകർ കാത്തിരുന്നത് പോലെ മനുവിന്റെ തനി രൂപം മനസിലാക്കി രൂപ..!! സുപ്രധാന നിമിഷങ്ങളുമായി മൗനരാഗം..!! | mounaragam episode march 9 malayalam
mounaragam episode march 9 malayalam : മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ തുറന്നു കാണിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് സമ്പന്ന കുടുംബത്തിലേക്ക് എത്തുകയാണ് കല്യാണി. കിരൺ എന്ന യുവാവുമായി പ്രണയത്തിൽ ആവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നതോടെയാണ് പരമ്പര വഴിത്തിരിവിലേക്ക് സഞ്ചരിക്കുന്നത്. തെലുങ്ക് പരമ്പരയായ മൗനരാഗത്തിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര. ഐശ്വര്യ റംസായി ആണ് കല്യാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിൽ കൊണ്ടുവരുന്നത്.
അതേസമയം നലീഫ് ഗിയ ആണ് കിരൺ ആയി വേഷമിടുന്നത്. ഇരുവർക്കും ഒരു കുഞ്ഞു പിറക്കാൻ പോകുന്നതായിരുന്നു കഴിഞ്ഞദിവസം പരമ്പരയിൽ കാണിച്ചിരുന്നത്. എന്നാൽ കിരണിന്റെ അമ്മാവനും, മുറപെണ്ണുമായ സരയുവിനും ഒന്നും തന്നെ കല്യാണി ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്ന് അവർ പദ്ധതിയിടുന്നു.

അതനുസരിച്ച് രാഹുൽ കല്യാണിയെ ബൈക്ക് ഇടിച്ചു വീഴ്ത്താൻ പദ്ധതിയിടുകയും അത് പ്രകാരം നടത്തുകയും ചെയ്യുന്നു. കല്യാണി ആശുപത്രിയിൽ ആയതായിരുന്നു കഴിഞ്ഞ ദിവസം പരമ്പരയിൽ കാണിച്ചിരുന്നത്. രാഹുൽ ചെയ്ത പരിപാടിക്ക് നല്ല കനത്ത തിരിച്ചടി തന്നെ കിരണിന്റെ അച്ഛൻ നൽകിയിട്ടുണ്ട്. ആരാണ് കല്യാണിയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത് എന്ന് രൂപ ചോദിക്കുമ്പോൾ, അവളുടെ കുഞ്ഞിനെ കളയാൻ വേണ്ടി ഞാൻ മനപ്പൂർവ്വം ഒരാളെ കൊണ്ട് ഇടിപ്പിച്ചതാണ് എന്ന് രൂപയോട് രാഹുൽ പറയുന്നുണ്ട്.
അതേസമയം സരയുവിന്റെ ഭർത്താവായ മനോഹറിന്റെ തനിരൂപം അറിയാൻ തുടങ്ങുകയാണ് രൂപ. കല്യാണിയുടെ അവസ്ഥ കണ്ട് വിഷമിച്ചു നിൽക്കുന്ന നലീഫിനെ ആണ് പിന്നീട് ദൃശ്യങ്ങളിൽ കാണിക്കുന്നത്.രൂപ യഥാർത്ഥത്തിൽ സത്യങ്ങൾ മനസ്സിലാക്കി തുടങ്ങുകയാണോ? കല്യാണിയുടെയും കിരണിന്റെയും ജീവിതത്തിൽ ഇനിയെന്ത് സംഭവിക്കും. ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി പരമ്പര മൗനരാഗം.