
അവൻ ഇന്നും ഇന്ത്യൻ ടീമിൽ ആരും അല്ലല്ലോ 😳😳😳ഞെട്ടലുമായി മോർഗൻ | Sanju V Samson
2023 ഐപിഎല്ലിൽ സഞ്ജു സാംസണ് വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് സാധിച്ചു. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐപിഎല്ലിലെ ഓരോ ഇന്നിംഗ്സുകളും സഞ്ജുവിന് വളരെ നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 32 പന്തുകളിൽ 55 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ ഇന്നിങ്സിനു ശേഷം സഞ്ജുവിന് പ്രശംസകളുമായി രംഗത്തെത്തിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ.
ഇത്ര പ്രതിഭാശാലിയായ സഞ്ജു സാംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം മത്സരങ്ങൾ കളിക്കുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് മോർഗൻ പറഞ്ഞത്. “വളരെ അനായാസം കളിക്കുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. എന്നിട്ടും സഞ്ജു ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്നില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ടൈമിങ്ങും ബാക്ക് ഫുഡിൽ ഷോട്ടുകൾ കളിക്കുമ്പോഴുള്ള പവറും അവിസ്മരണീയം തന്നെയാണ്.”- മോർഗൻ പറയുന്നു.
“ലോക ക്രിക്കറ്റിൽ അദിൽ റഷീദിനെതിരെ ഇത്തരത്തിലുള്ള ഷോട്ടുകൾ കളിക്കുന്ന ഒരുപാട് ക്രിക്കറ്റർമാറില്ല. ലോക ക്രിക്കറ്റിൽ തന്നെ പിക് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് അദിൽ റഷീദ്. എന്തായാലും സഞ്ജു സാംസണ് ഈ ടൂർണമെന്റിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം റൺസ് കണ്ടെത്തുകയുണ്ടായി. ഇതിനുമുൻപും നമ്മൾ ഇത്തരം തുടക്കം സഞ്ജുവിൽ കണ്ടിട്ടുണ്ട്. ഇത്തവണ സഞ്ജുവിന് ഇത് മുതലാക്കാനാവുമോ? കണ്ടറിയുക തന്നെ വേണം.”-മോർഗൻ കൂട്ടിച്ചേർക്കുന്നു.
ആദ്യമത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയാണ് രാജസ്ഥാൻ റോയൽസ് വിജയം കണ്ടത്. ബാറ്റിംഗിൽ മുൻനിരയും ബോളിങ്ങിൽ ചാഹലിന്റെ തന്ത്രങ്ങളും രാജസ്ഥാന് ആദ്യ മത്സരത്തിൽ രക്ഷയായി. ഏപ്രിൽ അഞ്ചിന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്. ആ മത്സരത്തിനും അങ്ങേയറ്റം മികച്ച പ്രകടനത്തോടെ വിജയം കാണുക എന്ന ലക്ഷ്യത്തിലാണ് സഞ്ജുപട.