സഞ്ജുവിന് ഇന്ന് വിശ്രമം നൽകുമോ???ഇന്ന് ജയിക്കുന്നവർക്ക് പരമ്പര!!Match Preview

സൗത്താഫ്രിക്ക : ഇന്ത്യ ഏകദിന ക്രിക്കറ്റ്‌ പരമ്പര വിജയികൾ ആരെന്ന് ഇന്ന് അറിയാം. മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ക്കാണ് മാച്ച് ആരംഭിക്കുക.

ഒന്നാമത്തെ ഏകദിന മത്സരത്തിൽ സൗത്താഫ്രിക്കൻ ടീം 8 റൺസ് ജയം ഇന്ത്യക്ക് എതിരെ നേടിയെങ്കിൽ റാഞ്ചി നടന്ന രണ്ടാം മത്സരത്തിൽ ഏഴ് വിക്കെറ്റ് ജയമാണ് ശിഖർ ധവാനും സംഘവും സ്വന്തമാക്കിയത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം എന്നിരിക്കെ ടീമുകൾ കടുത്ത പോരാട്ടം കാഴ്ചവെക്കും എന്നത് ഉറപ്പാണ്. അതേസമയം ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നത് ആണ് നിർണായകം. രണ്ടാം മാച്ചിൽ നിന്നും മാറ്റിയ ഋതുരാജ് ഗെയ്ക്ഗ്വാദിന് അടക്കം ടീമിലേക്ക് ഇന്ന് സ്ഥാനം ലഭിച്ചേക്കും.

അതേസമയം ഈ പരമ്പരയിൽ ഉടനീളം തിളങ്ങിയ മലയാളി വിക്കെറ്റ് കീപ്പർ സജ്ജു വി സാംസണിന് ഇന്നത്തെ കളിയിൽ വിശ്രമം അനുവദിച്ചേക്കും എന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. എങ്കിലും മലയാളി താരം കളിച്ചാൽ മറ്റൊരു മികച്ച പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആദ്യത്തെ മാച്ചിൽ മികച്ച പോരാട്ടം ബാറ്റ് കൊണ്ട് കാഴ്ചവെച്ച സഞ്ജു റാഞ്ചിയിൽ കൂൾ ഫിനിഷിങ് ഇന്നിങ്സ് പുറത്തെടുത്തു.

ഇന്ത്യൻ സ്‌ക്വാഡ് : Shikhar Dhawan (C), Shreyas Iyer (VC), Ruturaj Gaikwad, Shubhman Gill, Rajat Patidar, Shardul Thakur, Kuldeep Yadav, Ravi Bishnoi, Mukesh Kumar, Avesh Khan, Mohd. Siraj, Washington Sundar,Rahul Tripathi, Ishan Kishan (WK), Sanju Samson (WK), Shahbaz Ahmed