എടോ വാര്യരേ….. ‘വാര്യരെ അവസാനമായി ഒരു നോക്ക് കാണാൻ നീലൻ എത്തി..’ – ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ | Mohanlal In Innocent Funeral

Mohanlal In Innocent Funeral Malayalam : ഒരു വസന്തകാലം കണ്മുന്നിൽ കൊഴിയുന്നു!! അവസാന യാത്രയിലും ചിരി ചൂടി ഇന്നസെന്റ്; മലയാള സിനിമയുടെ വസന്തകാലം ഓരോ മനുഷ്യരായും നമ്മുടെ മുൻപിൽ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വതസിദ്ധമായ അഭിനയ മികവ് കൊണ്ട് ഒരായിരം തവണ കണ്ടാലും മടുക്കാത്ത ചിരി നിമിഷങ്ങൾ മലയാളിക്ക് സമ്മാനിച്ച അനശ്വര നടനാണ് ഇന്നസെന്റ്. സിനിമയിലും ജീവിതത്തിലും ചിരി മാത്രം നിറച്ച ഇന്നസെന്റ് അന്ത്യയാത്രയ്ക്കൊരുങ്ങുമ്പോൾ കണ്ണു നിറയാത്ത മലയാളികൾ ഇല്ല എന്നതാണ് സത്യം.

ഇന്നലെ വൈകിട്ടോടെയാണ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചത്. 75 വയസ്സായിരുന്നു പ്രായം. 5 പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങി നിന്ന താരം 700 ലധികം സിനിമകളിൽ അഭിനയിച്ചു. ലോകസഭ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. കാൻസർ ബാധിദനാകുകയും ക്യാൻസറിനോട് പോരാടി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നായാൾ എന്ന നിലയ്ക്കുമെല്ലാം കാൻസർ രോഗികൾക്ക് വേണ്ടി ആയിരുന്നു അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രസംഗങ്ങളിൽ അധികവും. ഏതൊരു മനുഷ്യനും തകർന്നു പോകുന്ന രോഗവസ്ഥയെയും നർമ്മം കൊണ്ട് തോൽപ്പിച്ച അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തുക ആയിരുന്നു.

Mohanlal In Innocent Funeral
Mohanlal In Innocent Funeral

18 വർഷമാണ് അദ്ദേഹം താര സംഘടനയായ അമ്മയുടെ സെക്രട്ടറിയായി പ്രവർത്തിച്ചത്. മികച്ച നേതൃപാടവവും സഹപ്രവർത്തകരോടുള്ള അതിവാത്സല്യവും ആണ് ഇത്രയേറെ വർഷങ്ങൾ അദ്ദേഹത്തെ ആ കസേരയിൽ ഇരുത്തിയത് എന്നതിൽ തർക്കമില്ല. എഴുതിയും പറഞ്ഞുമെല്ലാം അദ്ദേഹത്തിന്റെ കഥകളെല്ലാം മലയാളിക്ക് അത്രയധികം സുപരിചിതവുമാണ്. തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കരഞ്ഞും വിതുമ്പിയും ദുഃഖം ഉള്ളിൽ ഒതുക്കിയും ആണ് ഓരോരുത്തരും തങ്ങളുടെ സഹപ്രവർത്തകന്റെ മൃതദേഹത്തിനരികിലേക്ക് ഓടിയെത്തുന്നത്.

മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി, ദുൽഖർ, മുകേഷ്, സിദ്ധിഖ്, ദിലീപ് എന്നിങ്ങനെ മലയാള സിനിമയിലെ ഓരോ നടി നടന്മാരും ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും കഴിയാതെയാണ് അവർ പോകുന്നത്. നടൻ കുഞ്ചൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി നിയന്ത്രണം വിട്ട് കരഞ്ഞു പോയവരുമുണ്ട്. നാളെയാണ് അദ്ദേഹത്തിന്റെ അന്ത്യ കർമ്മങ്ങൾ നടക്കുക. കണ്ണീരോടെ നാളെ ആ പ്രിയകലാകാരനെ നാട് യാത്രയാകുമ്പോൾ പ്രിയ മോഹൻലാലിന്റെ വാക്കുകൾ ഓർമ്മിക്കാതിരിക്കാൻ കഴിയില്ല പ്രിയ ഇന്നസെന്റ് നിങ്ങളെങ്ങോട്ടും പോകുന്നില്ല നിഷ്കളങ്ക ചിരിയും സ്നേഹവുമായി അദ്ദേഹം ഇവിടെ തന്നെ ഉണ്ടാകും. ഇവിടെ ചിരി ഉള്ളിടത്തോളം കാലം ആ മഹാ പ്രതിഭ നമ്മോടൊപ്പം ഉണ്ടാകും. Mohanlal In Innocent Funeral

 

Rate this post