മത്തങ്ങാ പയർ എരിശ്ശേരി; എന്നും ഒരേ രീതി മടുത്തോ? ഇനി ഈ രീതിയിൽ ചെയ്തു നോക്കൂ |Mathanga Payar Erisseri Recipe

Mathanga Payar Erisseri Recipe Malayalam : മത്തങ്ങയും പയറും കൊണ്ട് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഈ കറി.. എല്ലാവരുടെ ഇഷ്ടമായ ഈ എരിശ്ശേരി തയ്യാറാക്കാൻ വളരെ എളുപ്പമാണ്..ആദ്യം മത്തങ്ങ തോലുകളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക പയർ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കുക…

ശേഷം മത്തനും പയറും ഒരു കുക്കറിലേക്ക് മാറ്റി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കാം. നന്നായിട്ട് ഉടഞ്ഞു കിട്ടണം സമയത്ത് പച്ചമുളക് വേണമെങ്കിൽ ചേർത്തുകൊടുക്കാം അരപ്പിന് ഒപ്പം ചേർത്താലും മതിയാകും..മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞപ്പൊടി, കറിവേപ്പില, ഇത്രയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

ശേഷം വേകിച്ചു വച്ചിട്ടുള്ള മത്തനും പയറിലേക്ക് നന്നായി തിളപ്പിക്കുക…. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം നന്നായി കുറുകി കഴിയുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്..അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് വറുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം..

. വളരെ ഹെൽത്തിയുമായിട്ടുള്ള ഒന്നാണ് എരിശ്ശേരി എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കറി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്….video credits : Pepper hut

Rate this post