അയ്യോ മലയാളം പാട്ട് അല്ലേ അത്‌ 😱😱കാണികളെ ആവേശത്തിലാക്കാൻ ജാസി ഗിഫ്റ്റിന്റെ ‘ലജ്ജാവതി’

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ശുഭ്മാൻ ഗിൽ ആണി ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് 119 റൺസിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ആദ്യ ഓവർ മുതലേ ആക്രമണ ശൈലിയിലാണ് ശിഖർ ധവാൻ ബാറ്റ്‌ വീശിയത്.

അൽസാരി ജോസഫ് എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികളാണ് ധവാൻ നേടിയത്. ഇതിന് പിന്നാലെ സ്റ്റേഡിയത്തിൽ ഉയർന്നു കേട്ട ഗാനമാണ് ഇപ്പോൾ ശ്രദ്ജിയമായിരിക്കുന്നത്. ഈ ഗാനം കേട്ട മലയാളി ക്രിക്കറ്റ്‌ പ്രേക്ഷകർ ഞെട്ടിപ്പോയി. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും അമ്പരന്നു. ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത ‘ലജ്ജാവതിയെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സ്റ്റേഡിയത്തിൽ നിന്ന് ഉയർന്നു കേട്ടത്.

സ്റ്റേഡിയത്തിൽ കാണികളെ ആവേശത്തിലാക്കാൻ വേണ്ടി മ്യൂസിക് സിസ്റ്റം സെറ്റ് ചെയ്തിട്ടുണ്ട്. മലയാളിയായ സിബി ഗോപാലകൃഷ്ണൻ ആണ് ഈ ഗാനം എങ്ങനെ ഉണ്ടായി എന്നതിന്റെ അണിയറ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്തുവീട്ടിരിക്കുന്നത്. ‘മലയാളി പൊളിയല്ലേ’ എന്ന അടിക്കുറിപ്പോടെ ആണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മത്സരത്തിലേക്ക് വന്നാൽ, ശിഖർ ധവാൻ (97) സെഞ്ച്വറിയുടെ വക്കിലെത്തി വീണത് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. എന്നിരുന്നാലും, ധവാനൊപ്പം ശുഭ്മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമായി. എന്നിരുന്നാലും, സഞ്ജു സാംസൺ (12) വേഗത്തിൽ പുറത്തായത് മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ചു.