മലയാള സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്ന സഹോദരങ്ങൾ, ഇവർ ആരൊക്കെ എന്ന് പിടികിട്ടിയോ? | celebrity childhood photos

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് മലയാളികൾക്ക് എന്നും ഇഷ്ടമാണ്. പല താരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങൾ കാണണുമ്പോൾ, അവർ ആരാണെന്ന് മനസ്സിലാക്കാൻ കുറച്ചധികം സമയം എടുക്കാറുണ്ട്. എന്നാൽ, ചിലരുടെ മുഖം പെട്ടെന്ന് സ്ട്രൈക്ക് ചെയ്യുകയും ചെയ്യും. അത്തരത്തിൽ ഇന്ന് മലയാള സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്ന രണ്ട് സഹോദരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇന്ന് പങ്കുവെക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന താര സഹോദരങ്ങൾ അല്ലെങ്കിൽ താരപുത്രന്മാർ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായോ.

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ സഹോദരങ്ങളാണ് ഈ രണ്ടു പേർ. മാത്രമല്ല മലയാള സിനിമയിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത സഹോദരങ്ങൾ എന്നും ഇവരെ വിശേഷിപ്പിക്കാം. ഒരു ജനപ്രിയ താര കുടുംബമാണ് ഇവരുടേത്. ഈ ചിത്രത്തിൽ കാണുന്ന കുട്ടികളുടെ അച്ഛൻ, മലയാള സിനിമ പ്രേക്ഷകരെ വർഷങ്ങളായി അമ്പരപ്പിച്ചുക്കൊണ്ടിരിക്കുന്ന നടനും തിരക്കഥാകൃത്തുമാണ്. ഇപ്പോൾ, ഈ ചിത്രത്തിൽ കാണുന്ന സഹോദരങ്ങൾ ആരൊക്കെ എന്ന് നിങ്ങൾക്ക് പിടികിട്ടി കാണും.

ഈ കുടുംബത്തിലെ അച്ഛനും മക്കളും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. അതും സിനിമയുടെ തന്നെ പല മേഖലകളിലും മൂന്നുപേരും കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മക്കളും, ഗായകൻ – സംവിധായകൻ – തിരക്കഥാകൃത്ത് – അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വിനീത് ശ്രീനിവാസനും, അഭിനേതാവ് – സംവിധായകൻ – തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ധ്യാൻ ശ്രീനിവാസനും ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികൾ.

ഗായകനായിയാണ് വിനീത് ശ്രീനിവാസൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട്, 2008-ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലൂടെ നായകനായി ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. ‘മലർവാടി ആർട്സ് ക്ലബ്’ ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങളെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നതും വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസനും സിനിമ ജീവിതം ആരംഭിക്കുന്നത്.

Rate this post