ഞാൻ വാങ്ങിയ പുതിയ ഫ്ലാറ്റ്; ആരാധകരോട് പുത്തൻ ഫ്ലാറ്റ് വാങ്ങിയ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയതാരം മാളവിക കൃഷ്ണദാസ്…!!

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. നായിക, ടെലിവിഷൻ പ്രെസെന്റർ ,ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ നിരവധി തലങ്ങളിൽ താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിരിക്കുന്നു. നായിക നായകൻ എന്ന പരിപാടിയിലും താരം എത്തിയിരുന്നു. “തട്ടിൻ പുറത്ത് അച്യുതൻ ” എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. സൂര്യ ടിവി അവതരിപ്പിക്കുന്ന “ഇന്ദുലേഖ” എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി മാളവിക പ്രേക്ഷകർക്ക് എത്തിയിരുന്നു.

ബിജു വട്ടപ്പാറ തിരക്കഥ എഴുതി ഗിരീഷ് കരുണാകരൻ സംവിധാനം നിർവഹിക്കുന്ന ഈ പരമ്പരയിലെ നായകനായി എത്തുന്നത് അമീൻ മഠത്തിലാണ്.സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വളരെയധികം സജീവമാണ് മാളവിക. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് യൂട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പങ്കുവയ്ക്കാറുണ്ട്.2018 അമൃത ടിവിയിലെ സൂപ്പർ ഡാൻസ് ജൂനിയറിൽ ഒരു കണ്ടസ്റ്റന്റായാണ് താരം എത്തിയത്.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ താൻ വാങ്ങിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ് താരം. താൻ വാങ്ങിയ വീടിന്റെ ഹോം ടൂർ ആണ് പ്രേക്ഷകർക്ക് ഈ പങ്കുവെച്ചിരിക്കുന്നത്. എറണാകുളം കലൂരിനടുത്താണ് താരം വാങ്ങിയ പുതിയ ഫ്ലാറ്റ്. ഫ്ലാറ്റിലേക്ക് കയറുന്നത് മുതൽ ഫ്ലാറ്റിനുള്ളിൽ ഉള്ള ഓരോ വസ്തുക്കളെയും വളരെ വിശദമായി തന്നെ താരം പരിചയപ്പെടുത്തുന്നു.ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള വീടാണ് താരം വാങ്ങിയിട്ടുള്ളത്. താരം തന്റെ അമ്മയോടൊപ്പം ആണ് വീഡിയോ ചെയ്തിരിക്കുന്നത്.

അതായത് വീഡിയോ ഷൂട്ട് ചെയ്തു കൊടുക്കുന്നത് താരത്തിന്റെ അമ്മയാണ്. ഇനിയെങ്ങനെയാണ് വീട് തനിക്ക് മോഡിഫിക്കേഷൻ ചെയ്യേണ്ടതെന്നും ആ വീഡിയോ പിന്നീട് പങ്കുവെക്കുന്നതായിരിക്കും എന്നും മാളവിക പ്രേക്ഷകരോട് പറയുന്നു. ഹാൾ, ഡൈനിങ് ഏരിയ,3 ബെഡ്റൂം, രണ്ട് ബാൽക്കണി,കിച്ചൻ എന്നിവയെല്ലാം അടങ്ങുന്ന അടിപൊളി വീടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.