തൃക്കാർത്തിക ദീപത്തെക്കാൾ തിളക്കം മാളവികക്ക് തന്നെ…!! സംസ്കാരത്തെ പുണർന്ന് മാളവിക ജയറാം…!!!

മലയാള സിനിമയിലെ മിന്നും താരങ്ങളായിരുന്ന ജയറാമിന്റെയും പാർവതിയുടെയും ഇളയ മകളാണ് മാളവിക ജയറാം.മൂത്ത മകൻ കാളിദാസൻ തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ ചെയ്തു അഭിനയലോകത്ത് സജീവമാണ്.എന്നാൽ സിനിമയിലേക്ക് ഇത് വരെ കാലെടുത്തു വെയ്ക്കാത്ത മാളവികയ്ക്ക് മോഡലിങ്ങിലും സ്പോർട്സിലും ഒക്കെയാണ് കമ്പം.സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള മാളവിക തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്.

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ആരാധർക്ക് യാതൊരു കുറവുമില്ല മാളവികക്ക്.ജയറാമിനോടൊപ്പം ഒരു പരസ്യത്തിൽ മുഖം കാണിക്കുമ്പോഴാണ് പാർവതിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്.അന്ന് മുതൽ തന്നെ മാളവികയുടെ സിനിമ പ്രവേശനം ചർച്ചയായിരുന്നു. താരപുത്രന്മാരും താരപുത്രിമാരും സിനിമാ ലോകം വാഴുന്ന ഈ സമയത്തും മാളവികയുടെ സിനിമാ പ്രവേശനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് അതിനെക്കുറിച്ചൊന്നും പറയാനാവില്ല എന്നാണ് മാളവിക പറയുന്നത്.

“മായം സെയ്തായി പൂവേ” എന്നൊരു തമിഴ് ആൽബത്തിൽ മാളവിക അഭിനയിച്ചിരുന്നു.പോണ്ടിച്ചേരി ആദിശക്തി തിയേറ്റർ ഒരുക്കിയ അഭിനയക്കളരിയിൽ പങ്കെടുത്ത ചിത്രങ്ങൾ അടുത്തിടെ മാളവിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. അഭിനയജീവിതം തുടങ്ങുന്നു എന്നതാണ് ഇത് നൽകുന്ന സൂചന.
വർഷങ്ങളായി ചെന്നൈലാണ് താമസമെങ്കിലും മലയാള ഭാഷ സ്പഷ്ട്ടമായി സംസാരിക്കുന്നതിൽ മിടുക്കിയാണ് മാളവിക. ഭാഷ മാത്രമല്ല കേരളത്തിന്റെ സംസ്കാരവും വിലമതിക്കുന്നതിലും താരം മുൻപിലാണ്. ഇപ്പോഴിതാ കാർത്തിക വിളക്ക് തെളിയിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം വെള്ള സാരിയിൽ സുന്ദരിയായി ദീപം കയ്യിൽ പിടിച്ചിരിക്കുന്ന താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമമെന്റുകളുമായി എത്തിയിരിക്കുന്നത്.

സംസ്കാരത്തെ പുണരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ജയറാമിനെപ്പോലെ തന്നെ താനൊരു പൂരപ്രേമിയും ആനപ്രേമിയും ഒക്കെയാണെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന തരത്തിൽ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും പോസ്റ്റ്‌ ചെയ്യാറുണ്ട് താരം.പണവും ഫെയിമും ഉണ്ടായിട്ടും നാടിനെയും സംസ്കാരത്തെയും ചേർത്ത് പിടിക്കുന്നതാണ് മാളവികക്ക് ഇത്രയ്ക്ക് ആരാധകരുണ്ടാകാനും കാരണം.

Rate this post