മുംബൈ ചാരം!!രഞ്ജി ട്രോഫി കിരീടം മധ്യപ്രദേശിന്!!മുംബൈയെ വീഴ്ത്തി കന്നി കിരീടം

രഞ്ജി ട്രോഫിക്ക്‌ പുതിയ അവകാശികൾ. അത്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ ശക്തരായ മുംബൈയെ വീഴ്ത്തിയാണ് മധ്യപ്രദേശ് കന്നി രഞ്ജി ട്രോഫി കിരീട നേട്ടത്തിലേക്ക് എത്തിയത്.മുംബൈയെ ആറ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്.സ്കോർ : ടീം മുംബൈ-374 & 269, ടീം മധ്യപ്രദേശ് :536 & 108-4 വിക്കെറ്റ്

മുംബൈയെ രണ്ടാം ഇന്നിങ്സിലും ബൗളിംഗ് മികവിനാൽ തകർത്ത മധ്യപ്രദേശിന് ജയത്തിലേക്ക് നേടാൻ വേണ്ടിയിരുന്നത് 108 റൺസ്‌.തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായ മധ്യപ്രദേശിന് കരുത്തായി മാറിയത് ഐപിൽ ഹീറോ രജത് പടിദാറിന്റെ ബാറ്റിംഗ് തന്നെ.37 ബോളിൽ മുപ്പത് റൺസുമായി താരം തിളങ്ങി ടീമിനെ കന്നി കിരീട ജയത്തിലേക്ക് നയിച്ചു.നേരത്തെ ഒന്നാമത്തെ ഇന്നിങ്സിൽ മധ്യപ്രദേശ് ടീം നേടിയത് 162 റൺസിന്റെ വമ്പൻ ലീഡ്.

മുംബൈയുടെ 374ന് പകരം 536 റൺസാണ് മധ്യപ്രദേശ് ടീം അടിച്ചെടുത്തത്. ഓപ്പണർ യാഷ് ദുബെയുടെയും(133), രജത് പടിദാറിന്‍റെയും(122) സെഞ്ച്വറികളാണ് ചാമ്പ്യൻമാർക്ക് കരുത്തായി മാറിയത്

ഒന്നാം ഇന്നിങ്സിൽ മുംബൈ നിരയിൽ തിളങ്ങിയത് സർഫ്രാസ് ഖാൻ തന്നെ. താരം 134 റൺസാണ് രഞ്ജി ട്രോഫി ഫൈനലിൽ നേടിയത്. ഈ രഞ്ജി സീസണില്‍ തന്നെ 24 വയസ്സുകാരൻ സർഫ്രാസിന്‍റെ നാലാമത്തെ സെഞ്ച്വറി കൂടിയാണ്ഈ ഒരൊറ്റ രഞ്ജി സീസണിലെ6 മത്സരങ്ങളില്‍ നിന്നായി 133.85 ബാറ്റിംഗ് ശരാശരിയോടെ താരം 937 റണ്‍സ് അടിച്ചെടുത്തു.