ചിപ്പിയെ കണ്ട ഉടനെ ഓടി ചെന്ന് കെട്ടിപിടിച്ചു നടി ലിസി…!!ഏഷ്യാനെറ്റ് ഡയറക്ടർ മാധവന്റെ മകന്റെ റിസപ്ഷൻ ചടങ്ങിൽ പങ്കെടുത്ത് താരങ്ങൾ…!!| lissy priyadarshan hug chippy renjith

lissy priyadarshan hug chippy renjith : കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ചിപ്പി. വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമാണ് താരം. ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് അഭിനയരംഗത്ത് രംഗത്ത് സജീവമാവുകയും ചെയ്ത താരമാണ് ചിപ്പി. താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ ജന പിന്തുണയാണ് ലഭിക്കാറുള്ളത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം നിലവിൽ അവതരിപ്പിക്കുന്നത്. സാന്ത്വനം എന്ന ഈ പരമ്പര പ്രേക്ഷകഹൃദയങ്ങളിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയ സ്ഥാനമാണ് നേടിയിരിക്കുന്നത്.

ചിപ്പിയുടെ വ്യത്യസ്തമാർന്ന അഭിനയം തന്നെയാണ് പ്രേക്ഷകരെ കൂടുതൽ ചിപ്പിയോട് അടുപ്പിച്ചിരിക്കുന്നത് എന്ന് പറയാം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ചിപ്പിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ്. ഏഷ്യാനെറ്റ് ഡയറക്ടർ മാധവന്റെ മകന്റെ കല്യാണ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ ചിപ്പിയാണ് ഇപ്പോഴത്തെ താരം. വളരെ മനോഹരമായ സാരിയുടുത്ത് വളരെ കുറച്ചു മേക്കപ്പോടു കൂടിയാണ് ചടങ്ങിലേക്ക് താരം എത്തിയത്.

ചടങ്ങിൽ പങ്കെടുക്കുന്ന ചിപ്പിയെ ആലിംഗനം ചെയ്യുന്ന ലിസിയെയും വീഡിയോയിൽ കാണാം. ചിപ്പിയും ലിസിയും പണ്ടുമുതലേ നല്ല സുഹൃത്തുക്കളാണ്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട താരമാണ് ലിസിയും. 1980 കളിൽ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു ലിസിയും.ചിപ്പിയും ലിസിയും സിനിമ മേഖലയിൽ
ഏകദേശം ഒരേ കാലയളവിൽ തന്നെയാണ് നായികമാരായി അഭിനയിച്ചത്. ഇരുവരുടെയും സൗഹൃദത്തിന്റെ വാർത്തകൾ ഇടയ്ക്കെല്ലാം സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യാറുണ്ട്.

ചടങ്ങിലേക്ക് എത്തിച്ചേരുന്ന ലിസി വളരെ സന്തോഷത്തോടെ ചിപ്പിയെ ആലിംഗനം ചെയ്യുന്നു.പച്ചയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് ലിസി ധരിച്ചിരുന്നത്. ലിസിയും ചടങ്ങിൽ എത്തിയിരിക്കുന്നത് വളരെ മനോഹരമായി തന്നെയാണ്.പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെയെത്തുന്ന അധികം കമന്റുകളും ചിപ്പി എത്രമാത്രം സുന്ദരിയാണ് എന്ന തരത്തിലുള്ളതാണ്.ഏഷ്യാനെറ്റ് ഡയറക്ടർ മാധവന്റെ മകന്റെ കല്യാണ റിസപ്ഷന് നിരവധി താരങ്ങളും പങ്കുചേർന്നിരുന്നു. കല്യാണ പരിപാടിയിൽ അക്ഷയ് കുമാറിനൊപ്പം മോഹൻലാൽ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണ റിസപ്ഷനിലും മോഹൻലാൽ സജീവ സാന്നിധ്യമാണ്.

Rate this post