മിന്നൽ റാഷിദ്‌ തീപ്പൊരി തെവാട്ടിയ :അവസാന ഓവറിൽ സസ്പെൻസ് ജയവുമായി ഗുജറാത്ത്

ഐപിൽ പതിനഞ്ചാം സീസണിലെ മറ്റൊരു ത്രില്ലർ മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ഹൈദരാബാദ് എതിരായ കളിയിൽ അവസാന പന്തിലാണ് ഹാർദിക്ക് പാണ്ട്യയും ടീമും ജയം പിടിച്ചെടുത്തത്. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ റാഷിദ്‌ ഖാൻ വെടിക്കെട്ട് ബാറ്റിങ്ങും തെവാട്ടിയ ഫിനിഷിങ് മികവുമാണ് ഗുജറാത്തിന്റെ സീസണിലെ ആറാമത്തെ ജയം ഉറപ്പാക്കിയത്.

അവസാന ഓവറിൽ 22 റൺസ്‌ വേണമെന്നിരിക്കെ മാർക്കോ ജാൻസൺ എറിഞ്ഞ ഓവറിൽ ക്രീസിൽ നിന്ന രാഹുൽ തെവാട്ടിയ ആദ്യത്തെ ബോൾ തന്നെ സിക്സ് പറത്തി. ശേഷം രണ്ടാം ബോളിൽ തെവാട്ടിയ സിംഗിൾ നെടി എങ്കിലും മൂന്നാം പന്തിൽ സിക്സ് പായിച്ച റാഷിദ്‌ ഖാൻ പോരാട്ടം കൂടുതൽ ആവേശകരമാക്കി. ശേഷം നാലാം ബോളിൽ ഡോട്ട് ബോൾ എറിഞ്ഞ ജാൻസൺ ഹൈദരാബാദ് ജയ പ്രതീക്ഷകൾ വീണ്ടും ഉണർത്തി

എങ്കിലും അവസാന രണ്ട് പന്തുകളിൽ സിക്സ് പറത്തി റാഷിദ്‌ ഖാൻ തന്റെ പ്രതികാരവും ടീമിന്റെ മിന്നും ജയവും ഉറപ്പാക്കി. ഈ സൂപ്പർ ജയത്തോടെ ഗുജറാത്തിന്റെ സീസണിലെ ആറാം ജയമാണ് പിറന്നത്.12 പോയിന്റുകൾ സ്വന്തമാക്കി ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ടീമിനായി അഭിഷേക് ശർമ്മ 65 റൺസ്‌ മാർക്രം 56 റൺസ്‌ എന്നിവർ തിളങ്ങിയപ്പോൾ റാഷിദ് ഖാൻ (11 ബോളിൽ 31 റൺസ്‌ ), രാഹുൽ തെവാട്ടിയ (21 ബോളിൽ 40 റൺസ്‌ )എന്നിവർ ഗുജറാത്തിന്റെ ജയം ഉറപ്പാക്കി.