കടുമണി വീരാ കുടുകുടു ചാത്ത.!! കുട്ടിച്ചാത്തനിലെ വർഷകുട്ടിയെ ഇപ്പോൾ കണ്ടോ.? | Kuttichathan Fame Varsha New Look

Kuttichathan Fame Varsha New Look  viral Malayalam : ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി കഴിഞ്ഞാൽ ഓരോ വീട്ടിൽ നിന്നും കുട്ടിച്ചാത്തന്റെ പാട്ട് കേൾക്കാം.” കടുമണി വീര കുടുകുടു ചാത്ത ”എന്നാ ഹലോ കുട്ടിച്ചാത്തൻ പരമ്പരയിലെ ഗാനം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഈ പരമ്പരയിൽ ബാലകഥാപാത്രങ്ങൾ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ ആയത്. 10 വർഷങ്ങൾക്കു മുൻപ് ഈ പരമ്പരയിൽ അഭിനയിച്ച താരങ്ങളെല്ലാം ഇന്ന്

പല മേഖലകളിൽ നിറഞ്ഞുനിൽക്കുന്നു. കഴിഞ്ഞദിവസം മാളവിക കൃഷ്ണദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഈ പരമ്പരയിലെ ഒരു താരവും എത്തിയിരുന്നു. പരമ്പരയിൽ വർഷ എന്നായിരുന്നു ഈ കുട്ടിയുടെ പേര്. യഥാർത്ഥ പേര് ശ്രദ്ധ ഗോകുൽ.മാളവികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ശ്രദ്ധ. ഇത് കുട്ടിച്ചാത്തനിലെ വർഷയല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ശ്രദ്ധയ്ക്ക് ചുറ്റും കൂടിയത്. എന്നാൽ യാതൊരുവിധ താര ജാഡകളും ഇല്ലാതെ മാധ്യമങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വർഷ ഉത്തരം നൽകി.

Kuttichathan Fame Varsha New Look  viral
Kuttichathan Fame Varsha New Look  viral
10 വർഷങ്ങൾക്കു മുൻപാണ് ഞാൻ ഇങ്ങനെ ക്യാമറകളെ ഫേസ് ചെയ്യുന്നത് എന്നായിരുന്നു വർഷ പറഞ്ഞത്. ഞാൻ ഇങ്ങനെ വെറുതെ നോക്കി നിന്നാൽ മതിയോ, ഇപ്പോൾ ഞാൻ എംബിബിഎസിന് പഠിക്കുകയാണ് . വീട് എവിടെയാണ് എന്ന് ചോദിക്കുമ്പോൾ ഞാൻ ട്രിവാൻഡ്രം ആണെന്നും , ട്രിവാൻഡ്രത്ത് എവിടെയാണ്

എന്ന് ചോദിക്കുമ്പോൾ വെള്ളയമ്പലം എന്ന് മറുപടി പറയുന്നു. ചോദ്യ കർത്താവ് കേൾക്കുന്നത് വെള്ളയപ്പം എന്നാണ്. ഇതിന് വളരെ നർമ്മ രൂപേണ ഒരു മറുപടിയും ശ്രദ്ധ പറയുന്നു. 10 വർഷങ്ങൾക്കിപ്പുറം ഈ പ്രിയതാരത്തെ കാണുമ്പോൾ പ്രേക്ഷകരും വളരെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. Kuttichathan Fame Varsha New Look  viral, Shraddha Gokul

 

View this post on Instagram

 

A post shared by Shraddha Gokul (@shraddhagokul)

Rate this post