കോടതിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം പറയാനാവാതെ വേദിക? സിദ്ധു ഇനി വേദികക്ക് അന്യൻ….സുമിത്രയുടെ തീരുമാനം ഉടൻ…!!!

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക് നിർണായക വഴിത്തിരിവിലേക്ക് കടക്കുകയാണ്. സിദ്ധാർഥ് വേദിക വേർപിരിയലും സുമിത്ര രോഹിത് വിവാഹവുമാണ് കഥയിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. സിദ്ധാർഥ് ആഗ്രഹിക്കുന്നത് പോലെ സുമിത്ര വീണ്ടും സിദ്ധുവിന്റെ ജീവിതത്തിലേക്ക് വരുന്നത് പ്രേക്ഷകർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് കുടുംബവിളക്കിന്റെ സ്ഥിരം പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ സിദ്ധാർത്തും വേദികയുംതമ്മിലുള്ള ഡിവോഴ്സ് നടക്കാൻ ഇരിക്കുമ്പോൾ കോടതിയുടെ പല ചോദ്യങ്ങൾക്ക് മുന്നിലും വേദിക ഉത്തരം മുട്ടിയിരിക്കുകയാണ്. സിദ്ധാർത്തിന് വേദികയെ ഇനി വേണ്ട എന്ന തീരുമാനമാണ്. സുമിത്രയുമായുള്ള വിവാഹം നടക്കുന്നത് രോഹിത്തിന്റെ വലിയ ആഗ്രഹം ആയിരുന്നെങ്കിലും സുമിത്രയ്ക്ക് തന്നെ അംഗീകരിക്കാൻ കഴിയുമോ എന്ന സംശയം രോഹിത്തിനുണ്ട്. സിദ്ധാർത്ഥിന്റെയും വേദികയുടെയും ജീവിതം തകർന്നുതുടങ്ങുമ്പോൾ സുമിത്രയും രോഹിത്തും പുതിയ ജീവിതം തുടങ്ങുമോ എന്ന ആരാധകരുടെ സംശയം ഇനി വരും എപ്പിസോഡുകളിൽ കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്.

കുടുംബവിളക്ക് സീരിയലിലെ തന്നെ നിർണായകമുഹൂർത്തങ്ങളാണ് ആരാധകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പെണ്ണിനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചതി തന്നോട് ചെയ്ത ആദ്യഭർത്താവ് സിദ്ധാർത്ഥിനെ സുമിത്രയ്ക്ക് വീണ്ടും സ്നേഹിക്കാനും അംഗീകരിക്കാനും കഴിയുമോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുമ്പോൾ സുമിത്രയുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാനിരിക്കുന്നത്. ഒരു കുടുംബത്തെ നയിക്കുന്ന സുമിത്രയ്ക്ക് തന്റെ മക്കളുടെ മുന്നിൽ വച്ച് മറ്റൊരാളുടെ ഭാര്യയാവാൻ സാധിക്കുമോ? സിദ്ധാർത്ഥിനെ തന്നെ സുമിത്ര ജീവിതത്തിലേക്ക് സ്വീകരിക്കുമോ?

എല്ലാം സുമിത്രയുടെ ആരാധകരുടെ ചോദ്യങ്ങളാണ്. ഒരു പക്ഷേ വരും എപ്പിസോഡുകളിൽ സുമിത്രയുടെ ജീവിതത്തിന്റെ ഈ നിർണ്ണായകമായ ഉത്തരം പ്രേക്ഷകർക്ക് ലഭിക്കും. സുമിത്രയിനി സിദ്ധാർത്ഥിനൊപ്പമാണോ രോഹിത്തിനൊപ്പമാണോ എന്നുള്ളത് അറിയാൻ വേണ്ടി പ്രേക്ഷകലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹത്തിൽ അനിരുദ്ധനും സരസ്വതി അമ്മയ്ക്കും മാത്രമാണ് ഇപ്പോൾ ശ്രീനിലയം വീട്ടിൽ എതിർപ്പുള്ളത്. മറ്റെല്ലാവരും ഈ വിവാഹത്തെ അനുകൂലിക്കുന്നുണ്ട്. എങ്കിലും സുമിത്രയുടെ മനസ്സിൽ എന്താണെന്ന് ഇതുവരെയും തുറന്നുപറഞ്ഞിട്ടില്ല. ഇനിയാണ് യഥാർത്ഥകഥ തുടങ്ങുന്നത്…