സുമിത്രയെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ സിദ്ധു….അച്ഛനെതിരെ കേസ് കൊടുക്കാൻ അമ്മയെയും അനുജത്തിയേയും പ്രേരിപ്പിച്ച് സിദ്ധാർഥ്‌ !! | Kudumbavilakku promo

സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക്. പ്രേക്ഷകർ കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റയും വിവാഹം നടക്കാനിരിക്കെ പുതിയ പ്രശ്നങ്ങൾ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. സുമിത്രയെ രോഹിത്തിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തയ്യാറായത് തന്നെ സിദ്ധാർത്ഥിന്റെ അച്ഛനാണ്. ഈ കാരണത്തെച്ചൊല്ലി സിദ്ധാർദ്ധ് സ്വന്തം അച്ഛനെതിരെ പോലും കേസ് കൊടുക്കുമെന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്.

സുമിത്രയെ തനിക്ക് തന്നെ വിട്ടുതരണമെന്നും സുമിത്രയുമായി വീണ്ടുമൊരു ജീവിതം തുടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിദ്ധു വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ സിദ്ധാർഥ് കേസ് കൊടുത്താലും സുമിത്രയെ രോഹിത്തിനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കും എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് സിദ്ധുവിന്റെ അച്ഛൻ. കുടുംബത്തിലുള്ള മറ്റെല്ലാവർക്കും സന്തോഷമുള്ള ഈ വിവാഹത്തിൽ അനിയ്ക്കും സരസ്വതി അമ്മയ്ക്കും മാത്രമാണ് എതിർപ്പുള്ളത്. അതുകൊണ്ടുതന്നെ സിദ്ധു തന്റെ അമ്മയെ കൂട്ടുപിടിച്ച് ഈ വിവാഹം മുടക്കാനും അച്ഛന്റെ പേരിൽ കേസ് കൊടുക്കാനും പദ്ധതി ഇടുന്നുണ്ട്.

ഇക്കാര്യം കേൾക്കുന്ന വേദിക സരസ്വതി അമ്മയെ വിളിച്ച് ഉപദേശിക്കുകയും സിദ്ധാർത്തിനു വേണ്ടി ഒരിക്കലും വിവാഹം മുടക്കാൻ കൂട്ടുനിൽക്കരുത് എന്ന് പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്താൽ അത് അമ്മ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം ആകുമെന്നും വേദിക പറയുന്നുണ്ട്. സുമിത്രയുടെ വിവാഹം മുടക്കാൻ വേണ്ടി വീട് മക്കൾക്ക് നൽകിയിട്ടില്ല എന്ന പരാതിയിൽ കോടതിയിൽ സ്റ്റേ കൊടുക്കും എന്ന ഭീഷണി സിദ്ധാർത്ഥ് ഉയർത്തിയിട്ടുണ്ട്.

ആ സ്റ്റേ പിൻവലിക്കണമെങ്കിൽ സുമിത്രയുടെ വിവാഹം നടത്തരുതെന്നാണ് സിദ്ധുവിന്റെ ആവശ്യം. പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇതല്ല, സുമിത്രയുടെയും രോഹിത്തിന്റെയും സ്നേഹം കണ്ടിട്ട് സിദ്ധാർഥ് വട്ടം കറങ്ങണമെന്നാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം എത്രയും പെട്ടെന്ന് കാണണം എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. വരും എപ്പിസോഡുകൾക്ക് അക്ഷമയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Rate this post