സുമിത്ര രോഹിത് വിവാഹം തടയാൻ മകളുടെ സഹായം തേടി സിദ്ധു…ഇനി സുമിത്രയുടെ തീരുമാനമാണ് അന്തിമം..!!

സിദ്ധു തന്റെ മക്കളെ കാണുകയാണ്. വേദികയെ ഉപേക്ഷിക്കുന്ന കാര്യം, കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്ത കാര്യം ഇതെല്ലാം സിദ്ധു മക്കളെ അറിയിക്കുകയാണ്. വേദികയെ ഉപേക്ഷിച്ചാലല്ലേ തനിക്ക് സുമിത്രയെ പുനർവിവാഹം ചെയ്യാൻ കഴിയൂ എന്നും പറയുന്നുണ്ട് സിദ്ധു. അച്ഛന്റെ സ്ഥാനത്ത് നിങ്ങൾക്ക് രോഹിത്തിനെ സങ്കൽപ്പിക്കാൻ കഴിയുമോ എന്ന് സിദ്ധു ചോദിക്കുന്നു. ശ്രീനിലയത്തിൽ തന്റെ സ്ഥാനത്ത് രോഹിത് നിൽക്കുന്നത് ചിന്തിക്കാനേ കഴിയുന്നില്ലെന്നും ഈ അച്ഛൻ മക്കളെ അറിയിക്കുകയാണ്.

അനിയും പ്രതീഷും ശീതളും അച്ഛന്റെ വാക്കുകൾക്ക് മുൻപിൽ മറുപടിയൊന്നും നൽകാൻ കഴിയാതെ നടുങ്ങി നിൽക്കുകയാണ്. അതേ സമയം സിദ്ധുവിന്റെ കോൾ സുമിത്രയ്ക്കും വരുന്നു. “എനിക്ക് നിന്നോട് സംസാരിക്കണം… ഒറ്റക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ”… അങ്ങനെയിതാ സിദ്ധു സുമിത്രയുമായി നേരിൽ കണ്ട് സംസാരിക്കാൻ ഒരുങ്ങുകയാണ്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ അവസാനിക്കുമ്പോൾ രോഹിത് ഒരു ഞെട്ടലിലാണ്.

അത് എന്തിന് എന്നത് പ്രേക്ഷകർക്ക് മനസിലായിട്ടില്ല. കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. അടുക്കളയിൽ മാത്രം ഒതുങ്ങിയിരുന്ന സുമിത്രയുടെ ജീവിതം മാറിമറിഞ്ഞത് അപ്രതീക്ഷിതമായ പ്രതിസന്ധികൾ അവരുടെ ജീവിതത്തിലേക്ക് കടന്നെത്തിയതോടെയാണ്. ഓഫീസിലെ സഹപ്രവർത്തക വേദിക സിദ്ധുവിന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറിയപ്പോൾ അത് സുമിത്രക്കുള്ള ഏറ്റവും വലിയ ഇടിത്തീയായി മാറി.

അവിടെ നിന്നും സുമിത്ര ഉയിർത്തെഴുന്നേൽപ്പിന്റെ വഴിയിലായിരുന്നു. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുനടക്കുകയായിരുന്നു സുമിത്ര. മൂന്ന് മക്കളുള്ള അമ്മ എന്ന നിലയിൽ മക്കൾക്ക് വേണ്ടിയും സുമിത്രക്ക് ജീവിക്കണമായിരുന്നു. ഇപ്പോൾ സുമിത്ര ഒരു പ്രതിസന്ധിഘട്ടത്തിലാണ്. രോഹിത്തിനും സിദ്ധുവിനുമിടയിൽ പെട്ട് വെമ്പുകയാണ് ഈ വീട്ടമ്മ. ഇനി സുമിത്രയുടെ ആ ഒരൊറ്റ തീരുമാനമാണ് പ്രധാനം