സുമിത്രക്ക് ഇനി ഇവിടം സ്വർഗം..!! സുമിത്രയെ സ്നേഹം കൊണ്ട് പൊതിഞ്ഞ് രോഹിത്തും മകളും..!! ശിവദാസന്റെ മരുമക്കളായി ശ്രീനിലയത്തിലേക്ക് കടന്നു പറ്റാൻ വേദികക്ക് സാധിക്കുമോ ?? |kudumbavilakku feb 15
kudumbavilakku feb 15 : ജനമനസുകളിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുകയാണ് മിനിസ്ക്രീൻ പരമ്പര കുടുംബവിളക്ക്. ഇപ്പോഴും ടോപ് റേറ്റിങ്ങിൽ ഒന്നാമതായി തുടരുകയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്രയായി ജീവിക്കുകയാണെന്നാണ് കുടുംബപ്രേക്ഷകർ പറയുന്നത്. സുമിത്രയുടെ ജീവിതത്തിൽ വരുന്ന ഓരോ സങ്കടവും സന്തോഷങ്ങളും ഇന്ന് പ്രേക്ഷകരുടേത് കൂടി ആകുന്നു.
മീര വാസുദേവും കൃഷ്ണകുമാർ മേനോനും സുമിത്രയും രോഹിത്തുമായി എത്തിയപ്പോൾ കഥ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി. പ്രതിസന്ധികളിൽ തകർന്നു വീഴുകയും കണ്ണീർ മാത്രം ഒഴുക്കി ജീവിക്കുകയും ചെയ്യുന്ന പെൺജീവിതങ്ങൾക്കിടയിൽ കുടുംബവിളക്ക് മറ്റൊരു വഴി തുറന്നിടുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ പ്രതിബദ്ധങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച് അവയെ എല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറുന്ന സുമിത്ര ഇതുവരെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമല്ലാത്ത സ്ത്രീജീവിതമാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെടേണ്ട പരമ്പര എന്ന് തന്നെയാണ് കുടുംബവിളക്കിനെ പ്രേക്ഷകർ അടിവരയിടുന്നത്. ഭർത്താവ് അവഗണിച്ചിട്ടും മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടും അതിലൊന്നും തളർന്ന് പോകാതെ സുമിത്ര സ്വന്തം ജീവിതം വരച്ചിടുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്നു. ഇപ്പോൾ സുമിത്ര തന്റെ സഹപാഠിയായിരുന്ന രോഹിത്തിനെ വിവാഹം ചെയ്ത് മറ്റൊരു കുടുംബജീവിതവുമായി കഴിയുന്നു. എങ്കിലും സുമിത്രയെ വിടാതെ പിന്തുടരുകയാണ് ദുഷ്ടശക്തികൾ. സിദ്ധാർഥ് ഇപ്പോഴും സുമിത്രയോടുള്ള അരിശത്തിൽ നടക്കുകയാണ്. അതേസമയം, സുമിത്രയുടെ വിവാഹം കഴിഞ്ഞാൽ തനിയ്ക്ക് ശ്രീനിലയത്തിന്റെയും സിദ്ധാർത്ഥിന്റെയും എല്ലാമായി മാറാമെന്ന വേദികയുടെ ചിന്ത ഒരു ആഗ്രഹം മാത്രമായി അവസാനിക്കുകയാണ്.

കാരണം, ശ്രീനിലയത്തിലെ മരുമകളായി അധികാരം സ്ഥാപിക്കുക എന്നത് വേദികയ്ക്ക് എളുപ്പമാകില്ല. അതിനിടെ പുതിയ ജീവിതത്തിൽ സുമിത്രയെ സ്നേഹം കൊണ്ട് പൊതിയുകയാണ് രോഹിത്തും മകളും. ഇരുവരുടെയും സ്നേഹത്തിൽ സുമിത്ര ഉള്ളുകൊണ്ട് സന്തോഷിക്കുന്നു. എങ്ങനെ തിരികെ സ്നേഹിക്കണമെന്നറിയാതെ ഇപ്പോഴും നിസ്സഹായാവസ്ഥയിലാണ് സുമിത്ര. എന്നാൽ പ്രേക്ഷകർക്ക് ഇത് ഏറെ സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. ശ്രീനിലയത്തിലെ അടുക്കളയിൽ മാത്രം സിദ്ധാർഥ് സുമിത്രയെ തളച്ചിട്ടിരുന്നുവെങ്കിൽ ഇന്ന് രോഹിത്തും മകളും സുമിത്രയ്ക്കായി വിഭവങ്ങൾ ഒരുക്കുവാനും വിളമ്പിനൽകുവാനും മത്സരിക്കുകയാണ്. പുതിയ കഥാവഴിയിൽ മുന്നേറുകയാണ് കുടുംബവിളക്ക്.