രോഹിത്തിനെ കുടുക്കിയ സിദ്ധുവിനെ സുമിത്ര വെറുതെ വിടില്ല; എല്ലാ സത്യവും തിരിച്ചറിഞ്ഞ് സുമിത്ര മുന്നോട്ട്, പുതിയ വഴിത്തിരിവുമായി കുടുംബവിളക്ക് | Kudumbavilak Promo May 15th

Kudumbavilak Promo May 15th Malayalam : സിദ്ധാർഥിന്റെ ഭാവിജീവിതം ഇനി ജയിലിൽ. മലയാളികളുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. സുമിത്രയേയും , രോഹിത്തിനെയും ഇല്ലാതാക്കാനും, ഇരുവരെയും തമ്മിൽ പരസ്പരം അകറ്റാനും വേണ്ടി സിദ്ധാർഥ് ഒരുക്കിയ അപകടം ഇപ്പോൾ സിദ്ധാർത്ഥിന്റെ ജീവതത്തിൽ തന്നെ വിനയായിരിക്കുകയാണ്. അപകടത്തിന് പിന്നിൽ സിദ്ധാർഥ് ആണ് കരുനീക്കിയതെന്ന് മനസ്സിലായ പോലീസ് സിദ്ധാർഥിനെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്.

താൻ ഒരു തെറ്റും ചെയ്തില്ല എന്ന് പോലീസുകാരോട് സിദ്ധാർഥ് പറഞ്ഞെങ്കിലും, സിദ്ധാർഥിന് ഒരു രക്ഷയുണ്ടായില്ല. ഇനി പരമ്പരയിൽ കാണാനിരിക്കുന്നത് സിദ്ധാർത്ഥിന്റെ തകർച്ചയാണ്. രോഹിത്തിന് ഈ ഒരു അവസ്ഥ വന്നതിന് പിന്നിൽ സിദ്ധാർഥ് ആണെന്നറിഞ്ഞ സുമിത്ര ആകെ ദേഷ്യത്തിലാണ്. അയാളെ കുടുക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ സുമിത്ര തയ്യാറാണ്. ഇനി സിദ്ധാർഥ് ഒരുപാട് കഷ്ടപ്പെടേണ്ടിവരും.

Kudumbavilak Promo May 15th
Kudumbavilak Promo May 15th

തന്റെ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി വേദിക അയാളുടെ ആദ്യ ഭാര്യയായ സുമിത്രയുടെ കാലുപിടിച്ചു മാപ്പുപറഞ്ഞു കേണപേക്ഷിക്കുണ്ട്. ഈ അപേക്ഷയിൽ ഒന്നും സുമിത്രയുടെ മനസ്സ് കീഴടങ്ങില്ല. സിദ്ധാർഥ് ചെയ്ത ഈ നീച പ്രവർത്തിക്കെതിരെ നിയമനടപടിയെടുക്കാൻ തന്നെയാണ് സുമിത്രയുടെ തീരുമാനം. ഇനി സിദ്ധാർഥ് ജയിലിൽ കമ്പി എണ്ണി കിടക്കുന്നത് വരും എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. പ്രേക്ഷകർ എല്ലാവരും കാണാൻ കാത്തിരിക്കുന്ന നിമിഷങ്ങളാണത്.

ഇനി തന്റെ മക്കൾക്ക് വേണ്ടി സുമിത്ര ഈ കേസിൽ നിന്നും പിന്മാറുമോ? എന്ന് പ്രേക്ഷകർ ആശങ്കപ്പെടുന്നുണ്ട്. സുമിത്ര ഒരിക്കലും ഈ കേസിൽ നിന്നും പിന്മാറരുതെന്നും, സിദ്ധാർഥ് ജയിലിൽ അകപ്പെടണമെന്നുമാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. വരുന്ന എപ്പിസോഡുകളിൽ പരമ്പരയുടെ കഥാഗതി ആകെ മാറിമറിയും. പ്രേക്ഷകർ കാത്തിരിക്കുകയാണ് ഇനി കുടുംബവിളക്ക് പരമ്പരയിൽ നടക്കാനിരിക്കുന്നത് എന്താണെന്ന് അറിയാൻ. Kudumbavilak Promo May 15th

 

Rate this post