പറക്കും കോഹ്ലി 😳😳വണ്ടർ ക്യാച്ചിൽ ഞെട്ടിച്ചു കോഹ്ലി 😳കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം ( വീഡിയോ )

ഇന്ത്യ: ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ ആകാംക്ഷകരമായ തുടക്കം. മൂന്ന് മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യത്തെ മാച്ചിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നേടാൻ കഴിഞ്ഞത് വെറും 186 റൺസ്. വെറും 41.2 ഓവറിൽ ടീം ഇന്ത്യ ആൾ ഔട്ട്‌ ആയി.

ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം മികവോടെ പന്തെറിഞ്ഞ ബംഗ്ലാദേശിന് മുൻപിൽ ഇന്ത്യൻ ടോപ് ഓർഡർ തകർന്ന കായ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യക്ക് വേണ്ടി ധവാൻ (7), രോഹിത് ശർമ്മ (27 റൺസ് ), വിരാട് കോഹ്ലി (9 റൺസ് ) എന്നിവർക്ക്‌ തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ അഞ്ചാം നമ്പറിൽ എത്തിയ ലോകേശ് രാഹുൽ ഇന്ത്യൻ ഇന്നിങ്സിൽ രക്ഷകനായി എത്തി.

വെറും 70 ബോളിൽ 5 ഫോറും 4 സിക്സ് അടക്കം 73 റൺസാണ് രാഹുൽ നേടിയത്. ഇന്ത്യൻ നിരയിൽ ഏഴ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് ലഭിച്ചത് മോശം തുടക്കം തന്നെ.നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ശാന്റോ വിക്കെറ്റ് അവർക്ക് നഷ്ടമായി. ശേഷം ദാസ് (41 റൺസ് ), ശാക്കിബ് (29 റൺസ് ) എന്നിവർ അവർക്ക് മിക്കവായി മാറി. പക്ഷെ ബംഗ്ലാ ഇന്നിങ്സിൽ എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ താരമായ വിരാട് കോഹ്ലി തന്നെ.

വണ്ടർ ക്യാച്ചിൽ കൂടിയാണ് കോഹ്ലി ബംഗ്ലാദേശ് താരമായ ശാക്കിബ് വിക്കെറ്റ് വീഴ്ത്തിയത്. വാഷിംഗ്‌ടൻ സുന്ദർ ബോളിൽ ശാക്കിബിനെ അത്ഭുതകരമായി ചാടിയാണ് കോഹ്ലി വിക്കെറ്റ് ഇന്ത്യക്ക് സമ്മാനിച്ചത്. വിരാട് കോഹ്ലി ക്യാച് ഇന്ത്യൻ ക്യാമ്പിൽ അടക്കം ഞെട്ടൽ സൃഷ്ടിച്ചു.

Rate this post