ഗ്രൗണ്ടിൽ വൈകാരിക നിമിഷങ്ങൾ 😱😱കോഹ്ലിയെ വാരിപ്പുണർന്ന് ഷമി :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

Virat Kohli;ശനിയാഴ്ച (ഏപ്രിൽ 30) വൈകീട്ട് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ്‌ ബാറ്റർ വിരാട് കോഹ്‌ലി സീസണിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി നേടി. ടൈറ്റൻസിനെതിരെ ചില മിന്നുന്ന സ്‌ട്രോക്കുകൾ കളിച്ച കോഹ്‌ലി, 53 പന്തിൽ 58 റൺസ് സ്‌കോർ ചെയ്തു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോഹ്‌ലി, ഇന്നിംഗ്സിന്റെ 13-ാം ഓവറിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഡുപ്ലെസിസ്‌ ഡക്കിന് പുറത്തായെങ്കിലും, കോഹ്‌ലി നിശ്ചയദാർഢ്യത്തോടെ മധ്യനിര ബാറ്റർമാർക്കൊപ്പം ഉറച്ചുനിന്നു. രണ്ടാം വിക്കറ്റിൽ, രജത് പാട്ടിദാർ (52) നൊപ്പം 99 റൺസാണ് കോഹ്‌ലി കെട്ടിപ്പടുത്തത്. തുടർന്ന്, തന്റെ തനതായ രീതിയിൽ മുംബൈയിലെ കടുത്ത ചൂടിനെയും അവഗണിച്ച് കൂടുതൽ സമയം ക്രീസിൽ തുടർന്ന് ബാറ്റ് വീശിയ കോഹ്‌ലിയെ, ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ മുഹമ്മദ്‌ ഷമിയാണ്‌ മടക്കിയത്.

ഷമിയുടെ ഒരു തകർപ്പൻ യോർക്കർ കണക്ട് ചെയ്യാൻ പരാജയപ്പെട്ട കോഹ്‌ലി ബൗൾഡ് ആവുകയായിരുന്നു. അന്നേരം, ക്രിക്കറ്റിലെ സൗഹാർദ്ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. പവലിയനിലേക്ക് മടങ്ങുന്ന കോഹ്‌ലിയുടെ തോളിൽ തട്ടി ഗുജറാത്ത്‌ ടൈറ്റൻസ് പേസർ മുഹമ്മദ്‌ ഷമി അദ്ദേഹത്തെ അഭിനന്ദിച്ച കാഴ്ച്ച ക്രിക്കറ്റ്‌ ആരാധകരുടെ കയ്യടിക്ക് അർഹമായി.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് കണ്ടെത്തി.മറുപടി ബാറ്റിങ്ങിൽ അനായാസമാണ് ഗുജറാത്ത് ടീം ജയം സ്വന്തമാക്കിയത്