കോഹ്ലി സച്ചിനേക്കാൾ ബെസ്റ്റ് പ്ലയെർ 😳😳😳കമ്മിൻസ് വാക്കുകൾ ഷോക്കിങ്

ലോകക്രിക്കറ്റിന്റെ നിർവചനങ്ങൾ തന്നെ മാറ്റിമറിച്ച ക്രിക്കറ്ററാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ ക്ലാസ് ഷോട്ടുകളുമായി ഇന്ത്യക്കായി ഒരുപാട് നാൾ കളംനിറഞ്ഞ സച്ചിൻ ഒരുപാട് റെക്കോർഡുകളും നേടുകയുണ്ടായി. സച്ചിനെ പോലെ തന്നെ ക്ലാസ് ഷോട്ടുകളും കൃത്യതയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ക്രിക്കറ്ററാണ് വിരാട് കോഹ്ലിയും. തന്റെ പ്രഹര ശേഷി കൊണ്ട് കളംനിറയാറുള്ള കോഹ്ലി എതിർടീമുകൾക്ക് പേടിസ്വപ്നവുമാണ്.

അതുകൊണ്ടുതന്നെ പലരും വിരാട് കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാറുണ്ട്. ഇപ്പോൾ സച്ചിൻ, വിരാട് എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയാണ് ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസ്.ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയായിരുന്നു സച്ചിനെയാണോ വിരാടിനെയാണോ തിരഞ്ഞെടുക്കുന്നത് എന്ന കാര്യം കമ്മിൻസിനോട് ചോദിച്ചത്. ആദ്യം ഈ ചോദ്യത്തിന് കമ്മിൻസ് ഒരു ചെറിയ ചിരിയാണ് മറുപടിയായി നൽകിയത്. ശേഷം കമ്മിൻസ് തന്റെ അഭിപ്രായം പറഞ്ഞു “കുറച്ചധികം വർഷങ്ങൾക്കു മുൻപ് ഒരു ട്വന്റി20 മത്സരം മാത്രമാണ് ഞാൻ സച്ചിനൊപ്പം കളിച്ചത്. അതുകൊണ്ടുതന്നെ ഇരുവരിൽ നിന്നും വിരാടിനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.”- കമ്മിൻസ് പറഞ്ഞു.

2022ന്റെ ആദ്യഭാഗത്ത് അത്ര മികച്ച ഫോമിലായിരുന്നില്ല വിരാട് കോഹ്ലി കളിച്ചിരുന്നത്. ശേഷം കോഹ്ലി ഏഷ്യാകപ്പിലൂടെ തന്റെ ഫോം വീണ്ടെടുത്തു. ട്വന്റി20ലും ഏകദിനത്തിലും കോഹ്ലി സെഞ്ച്വറികൾ നേടുകയുണ്ടായി. നിലവിൽ 74 അന്താരാഷ്ട്ര സെഞ്ചുറികളാണ് വിരാട് നേടിയിട്ടുള്ളത്. 100 സെഞ്ച്വറി നേടിയ സച്ചിൻ മാത്രമാണ് വിരാട്ടിന് മുൻപിൽ ഉള്ളത്.

എന്നാൽ നിലവിൽ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ അത്ര മികച്ച പ്രകടനമല്ല വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തിൽ എട്ടു റൺസിനും, രണ്ടാം മത്സരത്തിൽ 11 റൺസിനും വിരാട് കോഹ്ലി പുറത്തായിരുന്നു. മൂന്നാം മത്സരത്തിൽ ഒരു മികച്ച ബാറ്റിംഗ് പ്രകടനം വിരാട് കോഹ്ലി കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post