ക്യാച്ച് നഷ്ടമാക്കി കട്ട കലിപ്പ് 😳😳റൺ ഔട്ട്‌ ആയി റീ എൻട്രിയുമായി കോഹ്ലി!! വീഡിയോ

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി :20 മാച്ചിൽ ജയത്തിൽ കുറഞ്ഞതോന്നും തന്നെ ആഗ്രഹിക്കാൻ ടീം ഇന്ത്യക്ക് സാധിക്കില്ല. പരമ്പര നഷ്ടമാകാതെ ഇരിക്കാൻ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ടീം ഇന്ത്യ ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഓസ്ട്രേലിയ അടിച്ചെടുത്തത് 90 റൺസ്.

മഴയും നനഞ്ഞ ഔട്ട്‌ ഫീൽഡ് കാരണം മത്സരം രണ്ടു മണിക്കൂറിൽ അധികം താമസിച്ചാണ് ആരംഭം കുറിച്ചത് . ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്കായി ഒരിക്കൽ കൂടി മാത്യു വേഡ് രക്ഷകനായി എത്തിയപ്പോൾ ഇന്ത്യൻ ബൌളിംഗ് നിരയിൽ തിളങ്ങിയത് രണ്ട് വിക്കെറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ഒരു വിക്കെറ്റ് ആയി തിളങ്ങിയ ജസ്പ്രേത് ബുംറയും മാത്രം.

അതേസമയം മനോഹര ഫീൽഡിങ് പ്രകടനത്തിൽ കൂടി കയ്യടികൾ സ്വന്തമാക്കിയത് വിരാട് കോഹ്ലിയാണ്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഒന്നാമത്തെ ഓവറിൽ ഒരു ക്യാച്ച് ബൗണ്ടറി ലൈൻ അരികിൽ നഷ്ടനമാക്കിയ അതിന്റെ എല്ലാ ക്ഷീണവും മികച്ച ഒരു റൺ ഔട്ട് കൂടി തീർക്കുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. രണ്ടാം ഓവറിലാണ് ഒരു സൂപ്പർ ത്രോയിൽ കൂടി വിരാട് കോഹ്ലി ഓസ്ട്രേലിയൻ താരമായ കാമറോൺ ഗ്രീനിനെ പുറത്താക്കിയത്. കോഹ്ലി ഈ അസാധ്യ ഫീൽഡിങ് കയ്യടികൾ നേടി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Jasprit Bumrah, Yuzvendra Chahal