തലകുത്തി ഷോക്കിങ് ക്യാച്ചുമായി കോഹ്ലി 😱😱ഞെട്ടൽ മാറാതെ ആരാധകർ[video]

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ 13-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ്‌ 170 റൺസ് വിജയലക്ഷ്യം ഉയർത്തി. ഓപ്പണർ ജോസ് ബറ്റ്ലർ (70), ഷിംറോൻ ഹെറ്റ്മയർ (42), ദേവ്ദത് പടിക്കൽ (37) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് റോയൽസ് മാന്യമായ ടോട്ടൽ കണ്ടെത്തിയത്.

നേരത്തെ, ടോസ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസ് ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്, ഓപ്പണർ യശസ്വി ജെയ്സവലിനെ (4) തുടക്കത്തിൽ തന്നെ നഷ്ടമായി. ഡേവിഡ് വില്ലിയാണ്‌ ജെയ്സവലിനെ ക്ലീൻ ബൗൾഡിലൂടെ പുറത്താക്കിയത്.തുടർന്ന് ക്രീസിലെത്തിയ ദേവ്ദത് പടിക്കലും ജോസ് ബറ്റ്ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഒടുവിൽ, ഹർഷൽ പട്ടേൽ എറിഞ്ഞ ഇന്നിംഗ്സിലെ 10-ാം ഓവറിലെ അവസാന പന്തിൽ, വിരാട് കോഹ്‌ലി ഒരു തകർപ്പൻ ക്യാച്ചിലൂടെ പടിക്കലിനെ പുറത്താക്കുകയായിരുന്നു.

രണ്ട് കൈകളും ഉയർത്തി ഒരു ബാക്ക് ഡൈവിലൂടെയാണ് 33-കാരനായ കോഹ്‌ലി പടിക്കലിനെ പിടികൂടിയത്. വിരാട് കോഹ്‌ലിയുടെ മികച്ച ക്യാച്ചിന്റെ പിൻബലത്തിൽ ആർസിബിക്ക് അനിവാര്യമായ ബ്രേക്ക്‌ ലഭിച്ചു. രണ്ടാം വിക്കറ്റിൽ 70 റൺസാണ് ബറ്റ്ലറും പടിക്കലും ചേർന്ന് കൂട്ടിച്ചേർത്തത്.

ഓപ്പണർ ജോസ് ബറ്റ്ലർ 47 പന്തിൽ 6 സിക്സിന്റെ അകമ്പടിയോടെ 70 റൺസിടുത്ത് പുറത്താകാതെ നിന്നാണ് റോയൽസ് ബാറ്റിംഗ് മുന്നോട്ട് നയിച്ചത്. ഹെറ്റ്മയർ 31 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 42 റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നാൽ, ക്യാപ്റ്റൻ സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തിൽ 8 റൺസ് എടുക്കാനെ സാധിച്ചൊള്ളു.