കോഹ്ലിയെ വീഴ്ത്തി മലയാളി പയ്യൻ 😳😳ആസിഫ് സ്ലോ ബോൾ ഐഡിയയിൽ വീണുപോയി കിങ്!! കാണാം വീഡിയോ

വീണ്ടും നിർണായക വിക്കറ്റുമായി മലയാളി താരം കെ എം ആസിഫ്. രാജസ്ഥാൻ റോയൽസിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിലപ്പെട്ട വിക്കറ്റാണ് കെഎം ആസിഫ് തകർപ്പൻ സ്ലോ ബോളിൽ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ കൃത്യമായ രീതിയിൽ ബാംഗ്ലൂർ ബാറ്റർമാരെ പിടിച്ചു കെട്ടാൻ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാൽ വിക്കറ്റുകൾ നേടാൻ സാധിക്കാതെ വന്നത് രാജസ്ഥാന് തിരിച്ചടിയാവുകയായിരുന്നു. പക്ഷേ ആ സമയത്താണ് കെഎം ആസിഫിന്റെ ഒരു കട്ട ഹീറോയിസം. തന്റ ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്ലിയെ കൂടാരം കയറ്റിയാണ് കെഎം ആസിഫ് രാജസ്ഥാന് മേൽക്കോയ്മ നൽകിയത്.

മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിലെ ഏഴാം ഓവറായിരുന്നു ആസിഫ് എറിഞ്ഞത്. ഓവറിൽ ആസിഫിനെതിരെ ഒരു ബൗണ്ടറിയും ഡുപ്ലസി നേടിയിരുന്നു. എന്നാൽ ഓവറിലെ അവസാന പന്തിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലി വീണത്. അതുവരെ മികച്ച പേസിൽ പന്തറിഞ്ഞിരുന്ന ആസിഫ് അവസാന ബോൾ തീരെ സ്ലോ ആയിട്ടായിരുന്നു എറിഞ്ഞത്. എന്നാൽ പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ വന്ന വിരാട് കോഹ്ലി മുൻപിലേക്ക് ഇറങ്ങി ആസിഫിനെ അടിച്ചു തൂക്കാൻ ശ്രമിക്കുകയായിരുന്നു.

പക്ഷേ അവസരം മുതലാക്കി ഒരു കിടിലൻ നക്കിൾ ബോൾ ആസിഫ് എറിയുകയുണ്ടായി. ഇതോടെ കോഹ്ലിയുടെ ബാറ്റിൽ കൊണ്ട് പന്ത് ഉയർന്നു. ഈ സമയത്ത് എക്സ്ട്രാ കവറിൽ നിന്ന് ജെയിസ്വാൾ ഓടിയെത്തി പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ 19 പന്തുകൾ നേരിട്ട കോഹ്ലിയ്ക്ക് 18 റൺസ് മാത്രമാണ് നേടാനായത്. ഒരു ബൗണ്ടറി മാത്രമായിരുന്നു വിരാടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. സാധാരണയിൽ നിന്ന് വിപരിതമായി വളരെ പതിഞ്ഞ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി മത്സരത്തിൽ കാഴ്ചവച്ചത്.

ജയ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ആദ്യ ഇന്നിങ്സിൽ തന്നെ വളരെ സ്ലോ നേച്ചറാണ് കാണിക്കുന്നത്. അതിനാൽ തന്നെ വളരെ പതിഞ്ഞ തുടക്കമാണ് രാജസ്ഥന് ലഭിച്ചത്. വമ്പൻ താരങ്ങൾ ഓപ്പണിങ്ങിറങ്ങിയിട്ടും പവർ പ്ലേ ഓവറുകളിൽ 42 റൺസ് മാത്രമാണ് രാജസ്ഥാന് നേടാൻ സാധിച്ചത്. ശേഷമായിരുന്നു കെഎം ആസിഫ് വിരാട് കോഹ്ലിയെ വീഴ്ത്തിയത്. രാജസ്ഥാനെ സംബന്ധിച്ച് സെമിഫൈനൽ പോലെ ഒരു പോരാട്ടം തന്നെയാണ് ജയ്പൂരിൽ നടക്കുന്നത്. മത്സരത്തിൽ വിജയം കണ്ടാൽ മാത്രമേ രാജസ്ഥാന് പ്ലെയോഫ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ.

Rate this post