വെടിക്കെട്ട് സെഞ്ച്വറിയുമായി വിഷ്ണു വിനോദ് ലീഡുമായി കേരളം 😍നാലാം ദിനം ജയ പ്രതീക്ഷ ശക്തം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ എലൈറ്റ് ഗ്രൂപ്പിൽ അധിപത്യം ശക്തമാക്കി കേരള ടീം. ഇപ്പോൾ പുരോഗമിക്കുന്ന ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ജയ പ്രതീക്ഷ ശക്തമാക്കി സച്ചിൻ ബേബിയും സംഘവും.

ഒന്നാം ഇന്നിങ്സിൽ 51 റൺസ്‌ ലീഡ് നേടിയ കേരള ടീം ഗുജറാത്തിന്റെ 5 വിക്കറ്റുകൾ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തി കഴിഞ്ഞു.മൂന്നാം ദിനം വിഷ്ണു വിനോദ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കേരളത്തിന്‌ കരുത്തായി മാറിയപ്പോൾ ഒന്നാം ഇന്നിങ്സിൽ ഗുജറാത്തിന്റെ സ്കോറിന് ബദലായി കേരളം അടിച്ചെടുത്തത് 439 റൺസ്‌. നേരത്തെ ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടൽ 388 റൺസിൽ അവസാനിച്ചിരുന്നു. കേരളത്തിന്‌ തുടർച്ചയായി വിക്കറ്റുകൾ ഒരുവേള നഷ്ടമായി എങ്കിലും വിഷ്ണു വിനോദ് ഒറ്റയാൻ പ്രകടനം കയ്യടികൾ നേടി.

വെറും 143 ബോളിൽ നിന്നും 15 ഫോറും ഒരു സിക്സ് അടക്കമാണ് വിഷ്ണു വിനോദ് 113 റൺസ്‌ അടിച്ചെടുത്തത്.അതേസമയം 51 റൺസ്‌ ലീഡ് നേടിയ കേരള ടീമിന് മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും പോയിന്റ് ഇന്നിങ്സ് ലീഡ് അടിസ്ഥാനത്തിൽ ലഭിക്കുമെന്ന് ഉറപ്പായി. നേരത്തെ ഒന്നാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മൽ 129 റൺസ്‌ അടിച്ചപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി 53 റൺസ്‌ നേടിയിരുന്നു.

മറുപടി ബാറ്റിങ് രണ്ടാം ഇൻങ്സിൽ ആരംഭിച്ച ഗുജറാത്തിനെ തുടക്കത്തിൽ തന്നെ തകർത്തത് ബേസിൽ തമ്പിയുടെ ന്യൂ ബോൾ സ്പെൽ തന്നെയാണ്. താരം രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഗുജറാത്ത് ടീം 5 വിക്കെറ്റ് നഷ്ടത്തിൽ 128 റൺസ്‌ എന്നുള്ള സ്കോറിലാണ്.