
ചപ്പാത്തിയോ അപ്പമോ ഏതുമാകട്ടെ ഉഗ്രൻ രുചിയിൽ മുട്ട കറി തയ്യാറാക്കാം!! | Kerala Style Egg Curry Recipe
Kerala Style Egg Curry Recipe Malayalam : നമ്മൾ ഇന്ന് ട്രൈ ചെയ്യാൻ പോവുന്നത് കണ്ണൂർ സ്റ്റൈൽ മുട്ട കറി ആണ്. ഇതിനായി ആവശ്യമുള്ള ചേരുവകൾ എന്തൊക്ക എന്ന് നമുക്ക് നോക്കാം. മുട്ട ഇല്ലാതെ എന്ത് മുട്ട കറി അല്ലെ? അതുകൊണ്ട് ആദ്യം വേണ്ടത് പുഴുങ്ങിയ മുട്ട. മൂന്നോ നാലോ മുട്ടകൾ, അത് നിങ്ങളുടെ ആവശ്യം പോലെ എടുക്കുക.
പിന്നെ വേണ്ടത് എണ്ണ-2 ടീസ്പൂൺ, പെരുംജീരകം -1/2 ടീസ്പൂൺ, പച്ചമുളക് -2 എണ്ണം, കുറച്ച് കറിവേപ്പില, ഉള്ളി – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ,തക്കാളി -1, മല്ലിപ്പൊടി-1 ടീസ്പൂൺ, മുളകുപൊടി-1 ടീസ്പൂൺ മഞ്ഞൾപൊടി-1/4 ടീസ്പൂൺ, ഗരം മസാല പൊടി -1/4 ടീസ്പൂൺ, ഉപ്പ് പാകത്തിന്, തേങ്ങാപ്പാൽ – 1 കപ്പ് (240 മില്ലി), മല്ലിയില – 1 ടീസ്പൂൺ.

ഉണ്ടാക്കുന്ന വിധം : പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞത് നന്നായി വഴറ്റി എടുക്കുക. സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേർക്കുക. കൂട്ടത്തിൽ പച്ച മുളകും ചേർക്കാൻ പ്രത്യേകം ശ്രദ്ദിക്കണം.നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്പൊടി എന്നിവ ചേർക്കുക.
ശേഷം ഇതിലേക്ക് തേങ്ങപാല്‍ ചേർത്ത് തിള വന്നു തുടങ്ങുമ്പോൾ മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്ത്ത് അടുപ്പത്തുനിന്നു ഇറക്കി വെക്കുക. മറ്റൊരു ചെറിയ പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് കറിയുടെ മുകളില്‍ ഒഴിക്കുക. സ്വാദിഷ്ടമായ മുട്ട കറി റെഡി.