Kerala Cricket Team | സമനില മാത്രം ലീഡും ഇല്ല പുറത്തായി കേരള ടീം :നിരാശയിൽ മലയാളി ക്രിക്കറ്റ് പ്രേമികൾ | vollelive

മലയാളി ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷകൾ എല്ലാം നഷ്ടമാക്കി കേരള ടീം രഞ്ജി ട്രോഫിയിൽ നിന്നും പുറത്ത്. നിർണായക മത്സരത്തിൽ മധ്യപ്രദേശ് എതിരെ സമനില മാത്രമാണ് കേരളത്തിന്‌ നേടാൻ കഴിഞ്ഞത്. എലൈറ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ കഴിഞ്ഞിരുന്നേൽ കേരള ടീമിന് നോക്ക് ഔട്ട്‌ റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കുമായിരുന്നു.

എന്നാൽ എതിരാളികളായ മധ്യപ്രദേശ് ടീം അടിച്ചെടുത്ത 589 റൺസിന് പകരം അവസാന ദിനത്തിൽ ഒന്നാം ഇന്നിങ്സിൽ സച്ചിൻ ബേബിക്കും ടീമിനും നേടാൻ കഴിഞ്ഞത് ഒൻപത് വിക്കെറ്റ് നഷ്ടത്തിൽ 432 റൺസാണ്.ഒരുവേള ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനായി കഴിഞ്ഞിരുന്നുവെങ്കിൽ കേരളത്തിന്‌ എലൈറ്റ് ഗ്രൂപ്പിൽ നിന്നും മധ്യ പ്രദേശ് ടീമിനെ മറികടന്ന് മുന്നേറാൻ സാധിക്കുമായിരുന്നു. അവസാന ദിനം ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് കേരളത്തിന്‌ ലഭിച്ചത് എങ്കിലും പിന്നീട് മിഡിൽ ഓർഡർ അടക്കം തകർന്നത് കേരളത്തിന്‌ കനത്ത തിരിച്ചടിയായി മാറി. സ്കോർ : മധ്യപ്രദേശ് :589 റൺസ്‌ (9 വിക്കെറ്റ് നഷ്ടം )ഡിക്ലയർ , കേരള ടീം : ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 432 റൺസ്‌.

കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ നായകനായ സച്ചിൻ ബേബിയുടെയും രാഹുലിന്റെയും ബാറ്റിങ് പ്രതീക്ഷകൾ സമ്മാനിച്ചെങ്കിൽ പോലും പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി.പി രാഹുല്‍ (136 റൺസ്‌ ), സച്ചിന്‍ ബേബി (114 റൺസ്‌ ) എന്നിവര്‍ കേരള ടീമിനായി തിളങ്ങി. നേരത്തെ യഷ് ദുബെ (289) ഇരട്ട സെഞ്ച്വറിയാണ് മധ്യപ്രദേശ് ടീമിന് വമ്പൻ സ്കോർ സമ്മാനിച്ചത്.

Teams qualified into the knock-outs of Ranji Trophy 2022: Mumbai, Karnataka, Madhya Pradesh, Uttar Pradesh, Bengal, Uttarakhand, Punjab, Jharkhand, Nagaland.