വീട്ടുകാർ പിടിച്ചു കെട്ടിക്കാൻ തിരുമാനിച്ചോ..? ഇനി മുതൽ ഒറ്റക്കല്ല!! പ്രണയം വെളിപ്പെടുത്തി കരിക്ക് താരം അമേയ മാത്യു!! | Karikku Fame Ameya Mathew Happy News

ട്രിവാഡ്രം : നിലവിൽ കേരളത്തിൽ വലിയ ആരാധകരുള്ള സെലിബ്രിറ്റി ആണ് അമേയ മാത്യു. ചെറിയ വേഷങ്ങളിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമേയ. അമേയ മാത്യു ഈ കഴിഞ്ഞ പ്രണയ ദിനത്തിൽ സിംഗിൾ ലൈഫിനോട് ഗുഡ് ബൈ പറഞ്ഞു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. വലിയ സർപ്രൈസ് ആയെത്തിയ താരം സിംഗിൾ ലൈഫിന് അവസാനം കുറിക്കാൻ പ്രണയ ദിനത്തിൽ പൂക്കളുമായാണ് എത്തിയത്.

അമേയ മാത്യു കരിക്ക് വെബ് സീരിസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ്. ഇപ്പോൾ താരം പ്രണയ ദിനത്തൽ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് തരംഗമായി മാറിയിരിക്കുന്നത്. അമേയ പ്രണയ ദിനത്തിൽ പങ്കുവെച്ചത് കൈയിൽ റോസാപൂക്കളുമായി റെഡ് ഉടുപ്പിൽ റോഡിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്ന ചിത്രങ്ങളാണ്. എന്നത്തേയും പോലെ ചിത്രങ്ങൾക്കൊപ്പം താരം നൽകിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കൂടാതെ ആരാധകരെ ഞെട്ടിക്കുകയാണ് താരം. സിംഗിൾ ലൈഫിനോട് ഗുഡ് ബൈ…

ഒടുവിൽ എല്ലാ വാലന്റൈൻസ് ഡേക്കും ആഘോഷിച്ചിരുന്ന കരിദിനാചാരണം അവസാനിപ്പിക്കേണ്ട സമയമെത്തി കഴിഞ്ഞു. ഒപ്പം എന്റെ സിംഗിൾ ലൈഫ് ഇതോടെ അവസാനിച്ചിരിക്കുന്നു എന്നും. താരം കുറിച്ചു. ഇതോടെ ആരാണ് ആ ഭാഗ്യവാൻ എന്ന ചോദ്യവുമായി ആരാധകർ എത്തി. എന്നാൽ താരം തന്റെ വാലന്റൈൻ ആരാണെന്ന് ഇതുവരെ ഒരു സൂചന പോലും നൽകിയില്ല എന്നതാണ് സത്യം. ഫോട്ടോഗ്രാഫർ അനന്ദു പി.ബിയാണ് അമേയയുടെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

റെഡ് സ്ലീവ്ലെസ്സ് ഡ്രെസ്സിനൊപ്പം ന്യൂ ഹെയർ സ്റ്റൈലിൽ കിടിലൻ ലുക്കിൽ ആണ് അമേയ എത്തിയിരിക്കുന്നത്. അമേയ ഓൺലൈനിൽ ക്യാപ്ഷൻ റാണി എന്നാണ് ആരാധകർ വിളിക്കുന്നത്. നടി, മോഡൽ, എന്നിങ്ങനെ മലയാളികൾക്കിടയിൽ സജീവമാണ് താരം. അമേയക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ ഫാൻ ഫോളോയിങ്ങ് നിലവിലുണ്ട്. നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ആരാധകാർ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.

Rate this post