എന്റമ്മോ എന്താ സേവ് 😵‍💫😵‍💫സിക്സ് തടയാൻ ചാടി വേദനയിൽ പുള ഞ്ഞു വില്യംസൺ| Kane Williamson injured his knee while saving a boundary.

Kane Williamson:2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റൻസ് താരം കെയിൻ വില്യംസണ് പരിക്ക്. ചെന്നൈയുടെ ഇന്നിംഗ്സിനിടെ അസാമാന്യമായ രീതിയിൽ ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കവേയാണ് വില്യംസണ് പരിക്കേറ്റത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിലെ പതിമൂന്നാമത്തെ ഓവറിലാണ് സംഭവം അരങ്ങേറിയത്. ജോഷ്വാ ലിറ്റിൽ എറിഞ്ഞ പന്ത് ഒരു സ്ലോ ലെങ്ത് ബോളായിരുന്നു.

ചെന്നൈ ബാറ്റർ ഋതുരാജ് സർവ്വശക്തിയുമെടുത്ത് അത് സിക്സർ പറത്താനാണ് ശ്രമിച്ചത്. ഈ സമയത്ത് മിഡ്വിക്കറ്റ് ബൗണ്ടറിയിലാണ് കെയ്ൻ വില്യംസൺ ഫീൽഡ് ചെയ്തിരുന്നത്.എല്ലാവരും സിക്സറാകും എന്ന് ഉറപ്പിച്ച പന്ത് ഉയർന്നു ചാടി കെയിൻ വില്യംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ ബാലൻസ് നഷ്ടമായ വില്യംസൻ ബൗണ്ടറി ലൈനിലേക്ക് വീണു. ഇതിനിടെ വില്യംസന്റെ വലതു കാൽമുട്ടിന് പരിക്കേൽക്കുകയാണ് ഉണ്ടായത്. പക്ഷേ തനിക്ക് പരിക്കുപറ്റിയപ്പോഴും വില്യംസൺ പന്ത് തിരിച്ച് മൈതാനത്തേക്കെറിയാൻ മറന്നില്ല.

അതിനാൽതന്നെ നിർണായകമായ രണ്ടു റൺസ് തടയുന്നതിൽ വില്യംസൺ വിജയിച്ചു.വില്യംസന്റെ തകർപ്പൻ ശ്രമത്തെ പ്രശംസിക്കാതിരിക്കാനാവില്ല. എന്നിരുന്നാലും ആദ്യമത്സരത്തിൽ തന്നെ പരിക്കുപറ്റി മടങ്ങേണ്ടി വരുന്നത് നിർഭാഗ്യകരം തന്നെയാണ്. ഇരു ടീമുകളുടെയും ഫിസിയോമാർ വില്യംസന്റെ അടുത്ത് ചെല്ലുകയും, കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

പരിക്ക്നെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും പൂർണ്ണ ഫിറ്റ്നസോടെ കെയ്ൻ വില്യംസൺ  തിരികെയെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഗുജറാത്ത് ടൈറ്റൻസ് ടീം.

Rate this post