രാജസ്ഥാൻ കണ്ടെത്തിയ സ്പെഷ്യൽ പേസർ 😱😱വിസ്മയമായി എങ്ങോ മാഞ്ഞ യുവ താരം

എഴുത്ത് :പ്രണവ് തെക്കേടത്ത്;ഓർമ്മയിൽ സൂക്ഷിക്കാവുന്ന ചില നിമിഷങ്ങൾ സമ്മാനിച്ച് വിസ്‌മൃതിയിലേക്ക് മാഞ്ഞുപോയവർ ഒരുപാടുണ്ട് ഐപിൽ,ഒരുപക്ഷെ ഐപിൽ എന്നൊരു പ്ലാറ്റ്‌ഫോം ഉണ്ടായതുകൊണ്ട് മാത്രമാവാം അവരൊക്കെ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് .അങ്ങെനെയൊരു നാമമാണ് കമ്രാൻ ഖാൻ

ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ പോലും പരിചയസമ്പത്തില്ലാത്ത ടെന്നീസ് ബോളിൽ മാത്രം പന്തെറിഞ്ഞു ശീലിച്ചവനെ ,ഒരു പ്രാദേശിക ട്വൻറി ട്വൻറി ലീഗിൽ നിന്ന് ആ കാലത്തെ രാജസ്ഥാൻ ടീം ഡയറക്ടർ ആയ ഡാരൻ ബെറി കണ്ടെത്തുകയാണ് ,ട്രയലിൽ അവരെ അതിശയിപ്പിച് ,പരിശീലന മത്സരത്തിലെ മികച്ച പ്രകടനങ്ങളിലൂടെ ആദ്യ ഇലവനിൽ അയാൾ സ്ഥാനം സ്വന്തമാക്കുകയാണ് .

പിന്നീടാ ആ 18 കാരൻ മക്കുല്ലത്തിനെയും ഗെയ്ലിനെയും പവലിയനിലേക്ക് അയയ്ക്കുന്നുണ്ട് ,2009ലെ ഐപിൽ ൽ ഓരോവറിൽ ജയിക്കാൻ 7 റൺസ് കൊൽക്കത്തയ്ക്ക് വേണ്ട സാഹചര്യത്തിൽ ഷെയിൻ വോൺ ആ 18 കാരനെ വിശ്വസിക്കുമ്പോൾ 6 റൺസ് മാത്രം വഴങ്ങി ആ മത്സരത്തെ അയാൾ സൂപ്പർ ഓവറിലേക്ക് കടത്തുന്ന ഓർമ്മകളുണ്ട് .

ആ ബൗളിംഗ് ആക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ,പുതിയ ആക്ഷനിലുള്ള മടങ്ങി വരവുമൊക്കെ നടന്നെങ്കിലും പിന്നീടയാൾക്ക് ആ നല്ല പ്രകടനങ്ങൾ ആവർത്തിക്കാൻ സാധിച്ചിരുന്നില്ല .അപ്പോഴും ഉത്തർപ്രേദശിൽ നിന്ന് 320ളം കിലോമീറ്റർ താണ്ടിടേണ്ട ഉൾഗ്രാമത്തിൽ നിന്ന് വോൺ എന്ന ജീനിയസിന്റെ വിശ്വാസം പിടിച്ചു വാങ്ങിയ ആ മുഖം ഓർമ്മയിൽ ഇന്നുമിങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട് .