വിവാദ നോ ബോളിൽ ഞെട്ടി ലക്ക്നൗ ടീം 😱😱 അമ്പയറെ ചോദ്യം ചെയ്ത് ക്രുനാൾ പാണ്ട്യ!!വീഡിയോ
ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനെതിരെ യുവ ബാറ്റർ രജത് പാട്ടിദാറിന്റെ സെഞ്ച്വറി മികവിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.മറുപടി ബാറ്റിങ്ങിൽ ലക്ക്നൗ ടീമിന് ജയത്തിലേക്ക് എത്താനായി കഴിഞ്ഞില്ല.മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി, രജത് പാട്ടിദാർ (112), ദിനേശ് കാർത്തിക് (37) എന്നിവരുടെ മികവിൽ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് കണ്ടെത്തി.
ആദ്യം, ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിനെ ഗോൾഡൻ ഡക്കിന് നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും (25), രജത് പാട്ടിദാറും ചേർന്ന് നേടിയ 66 റൺസ് കൂട്ടുകെട്ടാണ് ആർസിബിക്ക് മികച്ച അടിത്തറ നൽകിയത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റിന് പിന്നാലെ ഗ്ലെൻ മാക്സ്‌വെൽ (9), മഹിപാൽ ലോംറർ (14) എന്നിവർ അതിവേഗം മടങ്ങിയെങ്കിലും, അഞ്ചാം വിക്കറ്റിൽ ദിനേശ് കാർത്തിക്കും രജത് പാട്ടിദാറും ചേർന്ന് 92 റൺസ് കെട്ടിപ്പടുത്ത് ആർസിബിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചു.

എന്നാൽ, മത്സരത്തിനിടെ അമ്പയറുടെ ഒരു നോ ബോൾ തീരുമാനം കളി അൽപനേരം തടസ്സപ്പെടുത്തി. പതിര ചമീര എറിഞ്ഞ 11-ാം ഓവറിലെ ആദ്യ ബോൾ, ഫുൾ ലെങ്തായി രജത് പാട്ടിദാറിന്റെ അരക്കെട്ടിന് മുകളിൽ ഉയർന്നതോടെ, സ്‌ക്വയർ ലെഗ് അമ്പയർ മിഖായേൽ ഗൗച്ച് നോ ബോൾ സോഫ്റ്റ് സിഗ്നൽ കാണിച്ചു. തുടർന്ന്, അമ്പയർ ജയരാമൻ മദനഗോപാൽ നോ ബോൾ സിഗ്നൽ സ്ഥിരീകരിച്ചു.
— Cric Zoom (@cric_zoom) May 25, 2022
എന്നാൽ, അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതനായ എൽഎസ്ജി ഓൾറൗണ്ടർ ക്രുനാൾ പാണ്ഡ്യ അമ്പയർ ജയരാമൻ മദനഗോപാലിനെ ചോദ്യം ചെയ്തു. പക്ഷേ, ക്രുനാൾ പാണ്ഡ്യയോട് പ്രതികരിക്കാൻ അമ്പയർ തയ്യാറായില്ല. തുടർന്ന്, ക്യാപ്റ്റൻ കെഎൽ രാഹുൽ അമ്പയറോട് സംസാരിക്കുകയും അമ്പയർ തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. റിപ്ലൈ ദൃശ്യങ്ങളിൽ അമ്പയറുടെ കോൾ ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു.