നൂറ്റാണ്ടിലെ ബുദ്ധി 😳😳😳ജോ റൂട്ട് മാജിക്ക് പ്ലാനിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം ( കാണാം വീഡിയോ )

ഇംഗ്ലണ്ട് – പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ അഞ്ചാം ദിനം പുരോഗമിക്കുമ്പോൾ 7 വിക്കറ്റ് ശേഷിക്കെ 200ലധികം റൺസ് പാകിസ്ഥാന് വിജയിക്കാൻ ആവശ്യമായി ഉണ്ട്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് , സാക് ക്രൗളി , ബെൻ ഡക്കറ്റ് , ഒലി പോപ്, ഹാരി ബ്രൂക് എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ 657 റൺസ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ, ഷഫീഖ് , ഇമാം ഉൽ ഹഖ് , ബാബർ അസം എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ 579 റൺസ് നേടി പുറത്താവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് സാക് ക്രൗളി, ജോ റൂട്ട് , ഹാരി ബ്രൂക് എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. ശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന പാകിസ്ഥാൻ , മത്സരത്തിന്റെ അവസാന ദിനം വിജയത്തിനായി പോരാടുകയാണ്.

മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ജോ റൂട്ട് ബോൾ ഷൈൻ ചെയ്യുന്നതിനായി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നേരത്തെ ബോൾ ഷൈൻ ചെയ്യുന്നതിനായി ക്രിക്കറ്റ് താരങ്ങൾ അവരുടെ ഉമിനീർ ഉപയോഗിക്കുമായിരുന്നു. എന്നാൽ, അടുത്തിടെ ബോൾ ഷൈൻ ചെയ്യുന്നതിനായി ഉമിനീർ ഉപയോഗിക്കുന്നത് ഐസിസി വിലക്കിയിരുന്നു. ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ജോ റൂട്ട് .

മത്സരത്തിനിടെ ഒലി റോബിൻസൺ ബോൾ ചെയ്യാൻ എത്തിയ വേളയിൽ, ജോ റൂട്ട് തന്റെ സഹതാരം ജാക്ക് ലീച്ചിന്റെ അരികിലേക്ക് പോവുകയും അദ്ദേഹത്തിന്റെ ക്യാപ്പ് ഊരി, അദ്ദേഹത്തിന്റെ തലയിൽ ബോൾ ഉരസുകയും ചെയ്തു . ജാക്ക് ലീച്ചിന്റെ തലയിൽ മുടി കുറവായതിനാൽ തന്നെ, അദ്ദേഹത്തിന്റെ തലയിലെ വിയർപ്പ് ഉപയോഗിച്ച് റൂട്ട് ബോൾ ഷൈൻ ചെയ്യിപ്പിക്കുകയായിരുന്നു. ഇത് കമന്റേറ്റർമാരിൽ ചിരി പടർത്തുകയും, പിന്നീട് വീഡിയോ വൈറൽ ആയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ആളുകൾ റൂട്ടിന്റെ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടു.

Rate this post