ഹിറ്റ് താരം സ്‌ക്രീനിൽ 😱😱ഇതിഹാസത്തിന് ഈ ഗതിയോ 😱😱ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 മെഗാ ലേലത്തിൽ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ആരും തയ്യാറാകാതിരുന്നത് ആരാധകർക്കിടയിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, ഇഷാന്ത് ശർമ്മ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഐപിഎൽ 15-ാം പതിപ്പിൽ കളിക്കാരനായോ കമെന്റെറ്ററായോ ഒന്നുമല്ല ഇന്ത്യയുടെ സീനിയർ പേസർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബുധനാഴ്ച ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയാണ് ഇഷാന്ത് ശർമ്മ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്ലിന്റെ വെർച്വൽ വിഐപി ബോക്സിൽ പ്രത്യക്ഷപ്പെട്ടാണ് ഇഷാന്ത് ശർമ്മ ആരാധകരെ ഞെട്ടിച്ചത്.

കോവിഡ് പ്രതിസന്ധി മൂലം മുഴുവൻ ആരാധകർക്കും സ്റ്റേഡിയത്തിൽ എത്താൻ കഴിയാതിരിക്കുന്ന സാഹചര്യത്തിൽ, ആരാധകരെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഎൽ ‘വെർച്വൽ ഫാൻ ബോക്സ്‌’ എന്ന ആശയം അവതരിപ്പിച്ചത്.

എന്നിരുന്നാലും, ഇഷാന്ത് ശർമ്മ വെർച്വൽ ഫാൻ ബോക്സിൽ വരുമെന്ന് ആരാധകർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, ഇഷാന്ത് ശർമ്മ തന്റെ വീട്ടിലിരുന്ന് ഐപിഎൽ ടീമുകളെ പ്രോട്ജ്സാഹിപ്പിക്കാൻ ഫാൻ ബോക്സിൽ എത്തിയപ്പോൾ ആരാധകർ ആദ്യം തിരിച്ചറിഞ്ഞില്ല, പിന്നീട് തിരിച്ചറിഞ്ഞതോടെ ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ട് പോയി.

റുപേയ്‌ക്ക് വേണ്ടി സ്‌പോൺസർ ചെയ്‌ത ഷർട്ട് ധരിച്ച ഇശാന്ത് സാധാരണ പശ്ചാത്തലത്തിൽ ഇരിക്കുന്നതാണ് കണ്ടത്. റുപേ കമ്പനിയുടെ പ്രൊമോട്ടർ എന്ന നിലയിലാണ് അദ്ദേഹം ഫാൻ ബോക്സിൽ എത്തിയത്. വെർച്വൽ ഗസ്റ്റ് ബോക്സിൽ ഇഷാന്ത് ശർമ്മ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബൗളറെക്കുറിച്ചുള്ള പോസ്റ്റുകൾ നിറഞ്ഞു. ഇഷാന്തിനെ സംബന്ധിച്ച് സഹതാപ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.