ടോസ് നേടി പൂരാൻ!! ഇന്ത്യൻ ടീമിൽ ഒരു മാറ്റം : സഞ്ജുവിന് ഇന്നും സ്പെഷ്യൽ റോൾ

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മാച്ചിൽ ടോസ് ഭാഗ്യം വിൻഡീസ് ടീമിനോപ്പം. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകനായ നിക്കോളാസ് പൂരാൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ നിരയിൽ ഒരു മാറ്റമാണ് ഉള്ളത്. ലെഗ് സ്പിന്നർ ഹെയ്ഡൻ വാഷ് വിൻഡീസ് ടീമിലേക്ക് എത്തി.

നേരത്തെ ഒന്നാം ഏകദിനത്തിൽ മൂന്ന് റൺസ്‌ ജയം സ്വന്തമാക്കിയ ഇന്ത്യൻ ഇന്നത്തെ മത്സരം ജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കാനാണ് ശിഖർ ധവാൻ നേത്രത്വത്തിൽ ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ പേസർ പ്രസീദ് കൃഷ്ണക്ക്‌ പകരം പേസർ ആവേഷ് ഖാൻ സ്ഥാനം നേടി. ആവേഷിന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ അരങ്ങേറ്റമാണ് ഇത്. മലയാളി താരമായ സഞ്ജു വി സാംസണിന് വീണ്ടും വിക്കെറ്റ് കീപ്പർ റോളിൽ ഒരു അവസരം കൂടി ലഭിച്ചപ്പോൾ മലയാളി ക്രിക്കറ്റ്‌ ആരാധകർ അടക്കം താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് മികച്ച ഇന്നിങ്സ് തന്നെ.

വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന അരങ്ങേറ്റം നടത്തുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് ആവേഷ് ഖാൻ.Avesh Khan (2022),Kuldeep Yadav (2017), Abhishek Nayar (2009),Tinu Yohannan (2002),Noel David (1997),Abey Kuruvilla (1997),Robin Singh (1989)

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Avesh Khan

വെസ്റ്റ് ഇൻഡീസ് ടീം :Shai Hope(w), Brandon King, Shamarh Brooks, Kyle Mayers, Nicholas Pooran(c), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Jayden Seales, Hayden Walsh