വനിതാ പുലി കുട്ടികൾക്ക് മുൻപിൽ തോറ്റുമടങ്ങി പാകിസ്ഥാൻ!! വനിതാ ലോകക്കപ്പിൽ ഇന്ത്യക്ക് സൂപ്പർ തുടക്കം

2023 വനിതാ ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഒരു തകർപ്പൻ വിജയം നേടി ഇന്ത്യയുടെ പുലിക്കുട്ടികൾ. മത്സരത്തിൽ 7 വിക്കറ്റിന്റെ ആവേശോജ്ജ്വലമായ വിജയമാണ് ഇന്ത്യയുടെ പുലികൾ നേടിയത്. ഈ വിജയത്തോടെ ഒരു ഉഗ്രൻ തുടക്കം തന്നെ ഇന്ത്യക്ക് ടൂർണമെന്റിൽ ലഭിച്ചിട്ടുണ്ട്.

കേപ്പ്റ്റൗണിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ ക്യാപ്റ്റൻ മാറൂഫ് പതിയെ ക്രീസിലുറച്ചു. മത്സരത്തിൽ 55 പന്തുകളിൽ 68 റൺസാണ് മാറൂഫ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 25 പന്തുകളിൽ 43 റൺസ് എടുത്തു വെടിക്കെട്ട് തീർത്ത നസീം കൂടെ എത്തിയതോടെ പാക്കിസ്ഥാൻ കുതിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അങ്ങനെ പാകിസ്ഥാൻ 149ന് 4 എന്ന സ്കോറിലെത്തി.

മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് യാഷ്ടിക ഭാട്ടിയയും(17) ഷഫാലീ വർമ്മയും(33) ചേർന്ന് ഇന്ത്യക്കായി നൽകിയത്. എന്നാൽ സ്കോറിങ് ഉയർത്തുന്നതിനിടയിൽ ഇരുവർക്കും കൂടാരം കയറിയേണ്ടി വന്നു. പക്ഷേ നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസും റിച്ചാ ഘോഷും അടിച്ചു തകർത്തതോടെ ഇന്ത്യ വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ റോഡ്രിഗസ് 38 പന്തുകളിൽ 53 റൺസ് നേടിയപ്പോൾ, റിച്ച 20 പന്തുകളിൽ 31 റൺസ് നേടി. മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.

കഴിഞ്ഞ സമയങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ വനിതാ ടീമിന് കൂടുതൽ ആവേശം നൽകുന്നതാണ് പാകിസ്ഥാനെതിരായ ഈ വിജയം. സമീപകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ലോകകപ്പിൽ പ്രിയപ്പെട്ട ടീം തന്നെയാണ് ഇന്ത്യ. വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഇത്തരം തകർപ്പൻ പ്രകടനങ്ങൾ ആവർത്തിക്കാനാകും എന്നാണ് പ്രതീക്ഷ.

5/5 - (1 vote)