ഇന്ത്യൻ വോളി ലീഗ് 2011 , ഒരു തിരിഞ്ഞു നോട്ടം

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ കായിക ലോകത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ട് വന്നത്. ഐപിഎല്ലിന്റെ പാത പിന്തുടർന്ന് മറ്റു കായിക ഇനങ്ങളും വിദേശ താരങ്ങളെ ഉൾക്കൊള്ളിച്ച് ലീഗുകൾക്ക് തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യ വോളീബോൾ ലീഗിന് തുടക്കമാവുന്നത്, 2011 ലാണ് ഇന്ത്യൻ വോളി ലീഗ് എന്നായിരുന്നു ആദ്യ വോളി ലീഗിന്റെ നാമം. മറ്റു ലീഗുകൾ വിദേശ താരങ്ങളെ ഉൾപെടുത്തിയപ്പോൾ ഇന്ത്യൻ താരങ്ങൾ മാത്രമാണ് ഐവിഎലിൽ ഉൾപ്പെട്ടത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആറു ടീമുകളാണ് ഒരു മാസം നീണ്ടു നിന്ന ലീഗിൽ പങ്കെടുത്തത്. കേരള കില്ലേഴ്സ് ,ഹൈദരാബാദ് ചാർജർസ്, കർണാടക ബുൾസ്, ചെന്നൈ സ്‌പൈക്കേഴ്‌സ്, മറാത്ത വേരിയേഴ്സ്, യാനം ടൈഗേഴ്‌സ് എന്നി ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്‌. ബാംഗ്ലൂർ ,ചെന്നൈ ,യാനം ,ഹൈദരാബാദ് എന്നി നാലു നഗരങ്ങളായിരുന്നു ലീഗിന്റെ വേദികൾ. നാലു സോണുകളിലായി 20 മത്സരങ്ങളാണ് ഓരോ ടീമുകളും കളിച്ചത്.

20 മത്സരങ്ങളിൽ 15 ജയവുമായി 35 പോയിന്റ് നേടിയ ചെന്നൈ സ്‌പൈക്കേഴ്‌സ് ആദ്യ ലീഗിലെ ചാമ്പ്യന്മാരായി. 13 ജയം ഉൾപ്പെടെ 33 പോയിന്റ് നേടി ഹൈദരാബാദ് ചാർജർസ് രണ്ടാം സ്ഥാനവും , 11 ജയം ഉൾപ്പെടെ 31 പോയിന്റ് നേടി യാനം ടൈഗേഴ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 5 ജയം മാത്രം നേടിയ കേരള കില്ലേഴ്സ് അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ലീഗിലെ ഏറ്റവും മികച്ച താരമായി കേരള കില്ലേഴ്സ് താരം നവീൻ ജേക്കബ് രാജയെ തെരെഞ്ഞെടുത്തു, മികച്ച യൂണിവേഴ്സലായി ( ഓപ്പോസിറ്റ്) കർണാടക ബുൾസിന്റെ സഞ്ജയ് കുമാറിനെയും , ബെസ്റ്റ് സെറ്ററായി ചെന്നൈ സ്‌പൈക്കേഴ്‌സിന്റെ കപിൽ ദേവിനെയും , ബെസ്റ്റ് ബ്ലോക്കാരായി മറാത്ത വേരിയേഴ്സിന്റെ എം.ടി. അസീസിനെയും, മികച്ച ലിബെറോയായി ഹൈദരാബാദ് ചാര്ജഴ്സിന്റെ വിനോദ് നേഗിയെയും , മികച്ച അറ്റാക്കറായി യാനം ടൈഗേർസിന്റെ ജോൺ ക്രിസ്റ്റഫറിനെയും തെരെഞ്ഞെടുത്തു.

ലീഗിനെ ഓരോ ടീമിലെയും താരങ്ങളെ പരിചയപ്പെടാം . ഇന്ത്യൻ താരം നടരാജന്റെ നേതൃത്വത്തിലിറങ്ങിയ ചെന്നൈ സ്‌പൈക്കേഴ്‌സിൽ പ്രഭാകരൻ ,ശിവ ബാലൻ ,അൻസാർ ,നവജിത് സിംഗ് ,കപിൽ ദേവ് ,രാഗേഷ് കെ.ജി, രോഹിത് ,കനകരാജ് ,ദീപേഷ് കുമാർ എന്നിവർ അണിനിരന്നു . രവികുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കർണാടക ബുൾസിൽ സഞ്ജയ് കുമാർ ,മൻദീപ് സിംഗ് ,ഷെൽട്ടൻ മോസസ് ,ജഗദീഷ് ,വിക്രം, അനുപ് ഡി കോസ്റ്റ എന്നിവർ അണിനിരന്നു. ഇന്ത്യൻ സ്റ്റാർ ഉക്രപാണ്ഡ്യന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഹൈദരാബാദ് ചാര്ജഴ്സിൽ സുബേ സിംഗ് ,ലളിത് കുമാർ ,ഗുരീന്ദർ സിംഗ് ,അരുൺ ജഗ്‌മോളാ, ലാവ്‍മീത്,ഓംവീർ മാൻ, വിനോദ് നേഗി എന്നിവർ അണിനിരന്നു.

കെ.പി.ഷഹീമിന്റെ നേതൃത്വത്തിലിറങ്ങിയ കേരള കില്ലേഴ്സിൽ കിരൺ ഫിലിപ് ,വൈഷ്‌ണവ, ജിൻസൺ വർഗീസ്, ഷംജി ,ജയലാൽ,നവീൻ രാജ ,മനു എന്നിവർ ജർസി അണിഞ്ഞു . കൃഷ്ണം രാജുവിന്റെ നേതൃത്വത്തിലിറങ്ങിയ യാനം ടൈഗേർസിൽ സുബ്ബ റാവു ,ടോം ജോസഫ് ,ശ്രീകാന്ത് ,രഞ്ജിത്ത് സിംഗ് ,ജോൺ ക്രിസ്റ്റഫർ ,തുളസി റെഡ്‌ഡി. ജി പ്രദീപിന്റെ നേതൃത്വത്തിലിറങ്ങിയ മറാത്ത വാരിയേഴ്സിൽ എം ടി അസീസ്, സിൽവ പ്രഭു ,ബാൽവിന്ദർ സിംഗ് ,സുരീന്ദർ കുമാർ ഇന്ദിര അണി നിരന്നു.