വീണ്ടും കസറി കോഹ്ലി തട്ടുപൊളിപ്പൻ ബാറ്റിംഗുമായി രാഹുൽ

ബംഗ്ലാദേശ് എതിരായ നിർണായക മാച്ചിൽ വീണ്ടും ഒരിക്കൽ കൂടി മികച്ച പ്രകടനവുമായി ഇന്ത്യൻ ബാറ്റിംഗ് നിര. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ വിക്കെറ്റ് നഷ്ടമായ ടീം ഇന്ത്യക്കായി ഒരിക്കൽ കൂടി വിരാട് കോഹ്ലി തന്റെ ബാറ്റിംഗ് മികവ് കാഴ്ചവെച്ചപ്പോൾ 20 ഓവറിൽ 6 വിക്കെറ്റ് നഷ്ടത്തിൽ 184 റൺസാണ് ടീം ഇന്ത്യ നേടിയത്.

ഓപ്പൺർ രാഹുൽ മികച്ച ഫോമിലേക്ക് അർദ്ധ സെഞ്ച്വറിയോടെ തിരികെ എത്തിയ മത്സരത്തിൽ വിരാട് കോഹ്ലി വെടികെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. വിരാട് കോഹ്ലി വെറും 44 ബോളിൽ 8 ഫോറും 1 സിക്സ് അടക്കം 64 റൺസ് പായിച്ച മത്സരത്തിൽ വെറും 32 പന്തിൽ 3 ഫോറും നാല് സിക്സ് അടക്കം 50 റൺസ് നേടിയ രാഹുൽ തിളങ്ങി.16 ബോളിൽ 30 റൺസ് നേടിയ സൂര്യ പതിവ് മികവ് കാഴ്ചവെച്ചപ്പോൾ അശ്വിൻ വെറും 6 ബോളിൽ ഒരു സിക്സും ഒരു ഫോർ അടക്കം 13 റൺസ് നേടി കയ്യടികൾ നേടി.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഷോക്കായി മാറിയത് രണ്ട് റൺസിൽ ക്യാപ്റ്റൻ രോഹിത് പുറത്തായത് തന്നെ. സൗത്താഫ്രിക്കക്ക് മുൻപിൽ അവസാന മത്സരം തോറ്റ ഇന്ത്യക്ക് ഈ മാച്ച് നിർണായകം ആണ്. സൂപ്പർ ഫോർ റൗണ്ടിൽ ഗ്രൂപ്പ്‌ ബിയിൽ ഒന്നാം സ്ഥാനമാണ് ടീം ഇന്ത്യ ലക്ഷ്യം.

ഇന്ത്യൻ ടീം :KL Rahul, Rohit Sharma (c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik (wk), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh