ടോസ് ഇന്ത്യക്ക്!! യുവ താരത്തെ പുറത്താക്കി!!സഞ്ജുവിന് ഇന്നും സ്പെഷ്യൽ റോൾ

വെസ്റ്റ് ഇൻഡീസ് : ഇന്ത്യ മൂന്നാം ഏകദിന മാച്ചിൽ ടോസ് ഭാഗ്യം ടീം ഇന്ത്യക്ക് ഒപ്പം മൂന്ന് മത്സര ഏകദിന പരമ്പരയിലെ അവസാന മാച്ചിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ അനവധി മാറ്റങ്ങൾ പ്ലെയിങ് ഇലവനിൽ വരുത്തി വിൻഡീസ് ടീം. സ്റ്റാർ ആൾറൗണ്ടർ ജൈയ്സൺ ഹോൾഡർ വിൻഡീസ് ടീമിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ ടീമിൽ ആവേഷ് ഖാൻ പകരം പ്രസീദ് കൃഷ്ണ എത്തി.

ഒന്നാം ഏകദിന മത്സരത്തിൽ 3 റൺസ്‌ ജയം നേടിയ ടീം ഇന്ത്യ രണ്ടാം മാച്ചിൽ അക്ഷർ പട്ടേൽ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ 2 വിക്കെറ്റ് ജയം കരസ്ഥമാക്കി. ഇന്നത്തെ മത്സരവും ജയിച്ച് ഏകദിന പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്യാനാണ് ഇന്ത്യൻ സംഘം ആഗ്രഹിക്കുന്നത്. കഴിഞ്ഞ കളിയിൽ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയ മലയാളി താരമായ സഞ്ജു വി സാംസൺ ഇന്നത്തെ കളിയിലും വിക്കെറ്റ് കീപ്പർ റോളിൽ ടീമിലേക്ക് എത്തി.

ഇഷാൻ കിഷൻ ഒരുവേള പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയെക്കുമെന്ന് റിപ്പോർട്ടുകൾ സജീവമായിരുന്നു എങ്കിലും ഫോമിലുള്ള സഞ്ജുവിനെ കളിപ്പിക്കാൻ ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ തീരുമാനിക്കുകയായിരുന്നുസ്റ്റാർ ആൾറൗണ്ടർ ജഡേജ നൂറ്‌ ശതമാനം ഫിറ്റ്നസ് നേടാത്തതിനെ തുടർന്ന് താരത്തെ പരിഗണിച്ചില്ല.

ഇന്ത്യൻ പ്ലെയിങ് ഇലവൻ Shikhar Dhawan (c), S Gill, S Iyer, S Yadav, D Hooda, S Samson (wk), S Thakur, A Patel, P Krishna, Y Chahal, M Siraj.