അന്ന് ടി :ട്വന്റി ലോകകപ്പിൽ ഞാൻ നായകനാകുമെന്ന് കരുതി :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

ലോകക്രിക്കറ്റിൽ യുവരാജ് സിംഗ് ഇന്ന് ഒരു ചാമ്പ്യൻ ക്രിക്കറ്റരാണ്.തന്റെ ക്രിക്കറ്റ്‌ കരിയറിൽ നേരിട്ട എല്ലാ വെല്ലുവിളികളും മറികടന്ന താരം രാജകീയമായിട്ടാണ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതും.ക്രിക്കറ്റിൽ യുവരാജ് സിംഗിന് മാത്രം അർഹതപ്പെട്ട ഒട്ടേറെ അപൂർവ്വ റെക്കോർഡുകളുണ്ട്. ക്യാൻസർ എന്നൊരു മഹാമാരിയെ പോലും നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഏകദിന ലോകകപ്പ് നേടിത്തന്ന യുവരാജ് എക്കാലവും ഓർക്കപെടുക 2007ലെ ടി :20 ലോകക്കപ്പിലെ അത്ഭുത പ്രകടനം കൊണ്ടുമാണ്.2007ലെ ടി :ട്വന്റി ക്രിക്കറ്റ്‌ ലോകകപ്പ് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരു പരീക്ഷണമായിരുന്നു. ഭൂരിപക്ഷം യുവതാരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ടീം പ്രഥമ ടി :ട്വന്റി കിരീടം ഉയർത്തുമെന്ന്‌ ആരും കരുതിയില്ല.

ഇപ്പോൾ ടി :20 ലോകകപ്പ് വിജയത്തെ കുറിച്ചും താൻ ഇന്ത്യൻ ടീം നായകനായി മാറാഞ്ഞതിന്റെ കാരണവും വിശദമായി വ്യക്തമാക്കുകയാണ് യുവരാജ് സിംഗ്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന്റെ ഉദയം കണ്ട ആ ലോകകപ്പ് ഇന്ത്യൻ ടീമിലെ സച്ചിൻ അടക്കമുള്ള സീനിയർ താരങ്ങളുടെ അഭവത്താലും പ്രശസ്തി നേടിയിരുന്നു.തലമുറ മാറ്റം നടന്ന ആ ലോകകപ്പിൽ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, സച്ചിൻ എന്നിവർ ടീമിൽ നിന്ന് മാറിയപ്പോൾ ടീമിലെ ഏറ്റവും സീനിയർ താരമായിരുന്ന യുവരാജ് സിംഗ് പകരം ധോണി നായകനായപ്പോൾ പലരും ഞെട്ടിയിരുന്നു. ഇതേ കുറിച്ചാണിപ്പോൾ യുവി മനസ്സ് തുറക്കുന്നത്.

സീനിയർ താരങ്ങൾ ഇല്ലാത്ത ഒരു പ്രധാന ലോകകപ്പിൽ ഞാൻ ക്യാപ്റ്റനായേനേ എന്നും യുവരാജ് തുറന്ന് പറഞ്ഞു. “അന്ന് ഏകദിന ലോകകപ്പിലെ ആദ്യ റൗണ്ടിൽ ഞങ്ങൾ പുറത്തായപ്പോൾ എല്ലാവരും വളരെ നിരാശയിലായി.ഇംഗ്ലണ്ടിൽ ശേഷം ഞങ്ങൾ രണ്ട് മാസത്തെ പരമ്പരയും പിന്നീട് ടി :20 ലോകകപ്പിന് മുന്നോടിയായി മറ്റ് ചില പരമ്പരകളും വന്നതോടെ പല താരങ്ങൾക്കും നാല് മാസം കുടുംബത്തെ ഉപേക്ഷിച്ച് ഈ ലോകകപ്പ് കളിക്കാൻ ഒരു ആഗ്രഹവുമില്ലായിരുന്നു എന്നതാണ് സത്യം “യുവരാജ് വെളിപ്പെടുത്തി.

അതേസമയം സീനിയർ താരങ്ങൾ ആരും ഇല്ലാതെ വന്നതോടെ ഞാൻ നായകനായി എത്തുമെന്ന് പലരെ പോലെ ഞാൻ വിശ്വസിച്ചതായി യുവി തുറന്ന്‌ സമ്മതിച്ചു. “ഞാൻ അടക്കം താരങ്ങൾ എല്ലാം വളരെ ആവേശത്തോടെയാണ് ടൂർണമെന്റിൽ കളിക്കാൻ പോയത്.ധോണിയുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയായിരുന്നു.ആര് ക്യാപ്റ്റൻ പദവി ഏറ്റെടുത്താലും ടീമിലെ എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കും. എല്ലാ താരങ്ങൾക്കും ടീമാണ് പ്രധാനം “യുവി അഭിപ്രായം വ്യക്തമാക്കി.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications