വയറും മനസ്സും നിറയാൻ അവൽ മിൽക്ക് ഒരു ഗ്ലാസ് കുടിച്ചാൽ മതി; നാടൻ രീതിയിൽ അവൽ മിൽക്ക് തയ്യാറാക്കുന്ന വിധം | How to make tasty Aval Milk Recipe

How to make tasty Aval Milk Recipe Malayalam : അവിൽ മിൽക്ക് ഇഷ്ടമില്ലാത്ത മലയാളികളില്ല.ഈ ചൂടുകാലത്ത് കുടിക്കാൻ പറ്റിയ നല്ല നാടാൻ ഒരു അവിൽ മിൽക്ക് റെസിപ്പി നമുക്ക് പഠിച്ചാലോ….!!?? അതിനായി ആദ്യം ഒരു കപ്പ് ബ്രൗൺ / വെള്ള അവിൽ എടുക്കുക.ഇനി അവിൽ നന്നായി ചൂടായ ഒരു പാനിലേക്കിട്ട് വറുത്തെടുക്കുക.കരിഞ്ഞു പോകാത്ത രീതിയിൽ ഇളക്കിക്കൊടുക്കുക.

അവിൽ ക്രിസ്പി ആയാൽ ഇറക്കി വെക്കാം. ഇനി അവിൽ മിൽക്കിലേക്കുള്ള കപ്പലണ്ടി വറുത്തെടുക്കാം. ഇതിന് പകരം ക്യാഷ്യു നട്ട് എടുത്താലും മതിയാകും.. 2 ഗ്ലാസ്‌ അവിൽ മിൽക്കിനായി 3 പഴുത്ത പാളയൻതോടൻ പഴം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.കൂടെ തന്നെ 4 ടേബിൾസ്പൂൺ പഞ്ചസാര,അര ലിറ്റർ കട്ടപ്പാൽ,മാറ്റി വെച്ച

How to make tasty Aval Milk Recipe
How to make tasty Aval Milk Recipe

അവിലിൽ നിന്ന് 4 ടേബിൾസ്പൂൺ അവിൽ,ഒന്നര ടേബിൾസ്പൂൺ കപ്പലണ്ടി എന്നിവ ചേർത്ത് ഒന്ന് ചെറുതായി ക്രഷ് ചെയ്ത് എടുക്കുക. ഇനി ഇത് 2 ഗ്ലാസ്സിലേക്ക് സെറ്റ് ചെയ്ത് കൊടുക്കാം. ഗ്ലാസിന്റെ പകുതിയോളം അവിൽ മിക്കവാറും ഒഴിക്കുക.ശേഷം അതിലേക്ക് കുറച്ച് അവിലും കപ്പലണ്ടിയും ചേർത്ത് കൊടുക്കാം.

വീണ്ടും അവിൽ മിൽക്ക് ഒഴിക്കുക. ശേഷം കുറച്ച് ബൂസ്റ്റ്‌ ഇട്ടു കൊടുക്കുക. അതിനു മുകളിലേക്ക് ബാക്കി വന്ന അവിലും കപ്പലണ്ടിയും കൂടെ ചേർത്ത് കൊടുക്കുക. അപ്പോൾ നമ്മുടെ കിടിലൻ,ടേസ്റ്റി ആയിട്ടുള്ള നാടൻ അവിൽ മിൽക്ക് റെഡി…!!!..!! കൂടുതൽ അറിയാനായി വീഡിയോ കാണൂ..!!!Video Credits & Follow : Ziyas Cooking How to make tasty Aval Milk Recipe

 

Rate this post