വൗ ഇത് കലക്കി ; മോൺസ്റ്റർ മൂവി ലൊക്കേഷനിൽ ഹണി റോസിന്റെ കിടിലൻ ബ്രേക്ക് ടൈം ഫോട്ടോഷൂട്ട് | Honey Rose Break time Photoshoot

തൻറെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം സുന്ദരിയായ ഹണി റോസ് . മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് ഹണി റോസിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം . ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ഹൌ മെനി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള ആ കഥാപാത്രം വളരെ തന്മയത്വത്തോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ ഇതിനുമുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം താരത്തെ തേടിവരുന്നത് ഇതാദ്യമാണ്.

മോഹൻലാലിൻറെ ഭാഗ്യ നായിക എന്ന ലേബൽ പോലും ഈ സിനിമയിലെ പ്രകടനത്തിന് ശേഷം ആരാധകർ ഹണി റോസിന് നൽകിയിട്ടുണ്ട്.2005ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ് സിനിമയിൽ കനവേ എന്ന ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് ആയിരുന്നു മലയാള സിനിമയിൽ ഹണി റോസിന്റേതായി ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം . ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ഏറെ പ്രേക്ഷകൻ സഭ പിടിച്ചു പറ്റിയിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ഹണി റോസ് വേഷമിട്ടു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി, ചങ്ക്സ് തുടങ്ങിയവയാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ഹണി റോസ് ചിത്രങ്ങൾ . ഇന്ന് മലയാളത്തിലെ മുൻനിര നായിക പദവിയിലേക്ക് ഉയർന്ന ഹണി റോസ് സുരേഷ് ഗോപി, ,ജയറാം , മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം എല്ലാം .അഭിനയിച്ചിട്ടുണ്ട് . വീര സിംങ്ക റെട്ടി എന്ന തെലുങ്ക് സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തൻറെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളോടൊപ്പം തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഹണി റോസിൻറെ ചിത്രങ്ങൾക്ക് ഉള്ളത്. ഇപ്പോഴിതാ മോൺസ്റ്റർ മൂവി ലൊക്കേഷനിലെ ബ്രേക്ക് ടൈമിൽ പകർത്തിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കടും ചുമപ്പ് കളറിലുള്ള സ്ലീവ് ലെസ്സ് ഗൗൺ മോഡൽ കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായാണ് ഹണി റോസ് നിൽക്കുന്നത്. കോസ്റ്റ്യൂം ഡിസൈനറായ സുജിത്ത് സുധാകരനാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ബെനറ്റ് എം വർഗീസ് ആണോ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.