അവരാണ് ഞങ്ങളെ തോൽപ്പിച്ചത് 😳😳എതിർ ടീം ക്യാപ്റ്റൻ പറഞ്ഞത് കേട്ടോ??

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ മറ്റൊരു ജയം കൂടി. കഴിഞ്ഞ മാച്ചിൽ പാകിസ്ഥാൻ എതിരെ ആവേശ ജയം നേടിയ ഇന്ത്യൻ സംഘം ഇന്നത്തെ മത്സരത്തിൽ വളരെ ആധികാരികമായി നേതർലാൻഡ് എതിരെ ജയം നേടി.56 റൺസിനാണ് ഇന്ത്യൻ സംഘം ജയം. ഇതോടെ ഗ്രൂപ്പ്‌ ബിയിൽ ടീം ഇന്ത്യ നാല് പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തേക്ക് എത്തി

മത്സരത്തിൽ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് ബൗൾ കൊണ്ടും തിളങ്ങിയ ഇന്ത്യൻ സംഘം എല്ലാ അർഥത്തിലും എതിരാളികളെ വീഴ്ത്തുന്നതാണ് കാണാൻ കഴിഞ്ഞത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ടോപ് 10 ഓവറിൽ സമ്മർദ്ദം നേരിട്ടുവെങ്കിലും പിന്നീട് ഒത്തുചേർന്ന മൂന്നാം വിക്കറ്റിലെ സൂര്യകുമാർ : വിരാട് കോഹ്ലി പാർട്നർഷിപ്പ് തന്നെയാണ് ഇന്ത്യക്ക് വമ്പൻ ടോട്ടലും ജയവും സമ്മാനിച്ചത്.

അതേസമയം മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച നേതർലാൻഡ് ടീം കയ്യടികൾ നേടി. മത്സര ശേഷം ഇന്ത്യൻ ബാറ്റിങ് മികവിനെ അടക്കം പുകഴ്ത്തിയ നേതർലാൻഡ് ക്യാപ്റ്റൻ കോഹ്ലി : സൂര്യ കൂട്ടുകെട്ട് തോൽവിക്ക് കാരണമായി എന്നും വിശദമാക്കി.

;തീർച്ചയായും മത്സരം അതൊരു ഭയങ്കര അനുഭവമായിരുന്നു. വിജയിക്കാനും മികച്ച പ്രകടനം തീർച്ചയായും കാഴ്ചവയ്ക്കാനുമാണ് ഞങ്ങൾ ഇവിടെ ഈ കളിയിൽ വന്നത്, എന്നാൽ ഇത്തരത്തിലുള്ളഒരു ടീമിന് എതിരെ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കണം. ആ രണ്ട് ബാറ്റർമാരും അവസാനം കളിച്ചതും അവരെ 180 സ്കോറിൽ എത്തിച്ചതും എല്ലാം മികവിൽ തന്നെ. പക്ഷെ ഞങ്ങൾ നന്നായി ബൗൾ ചെയ്‌തു, പക്ഷേ നിങ്ങൾക്ക് വിക്കറ്റുകൾ ലഭിച്ചില്ലെങ്കിൽ അവരുടെ ബാറ്റിംഗ് ഓർഡറിനൊപ്പം, അവർ ടീമിനെ നിയന്ത്രിക്കുന്നത് എല്ലായ്പ്പോഴും കഠിനമായിരിക്കും. ഞങ്ങൾക്ക് മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ക്യാപ്റ്റൻ അഭിപ്രായം തുറന്ന് പറഞ്ഞു.