ഐപിഎൽ 2022 -ലെ ആദ്യ മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷം, വിജയവഴിയിൽ തിരിച്ചെത്തണം എന്ന കണക്കുക്കൂട്ടലുമായിയാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ, നിഭാഗ്യവശാൽ തുടർച്ചയായ നാലാം മത്സരത്തിലും മുംബൈ ഇന്ത്യൻസിനെ കാത്തിരുന്നത് തോൽവി ആയിരുന്നു. 7 വിക്കറ്റിനാണ് മുംബൈ ആർസിബിയോട് പരാജയപ്പെട്ടത്.
എന്നാൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു ഓവറിൽ 35 റൺസ് വഴങ്ങിയ, ഡാനിയൽ സാംസിനെ പുറത്തിരുത്തി, പകരം അൺക്യാപ്ഡ് ഇന്ത്യൻ ബാറ്റർ രമൺദീപ് സിംഗ് അരങ്ങേറ്റം കുറിച്ചു. അതേസമയം ഇംഗ്ലീഷ് പേസർ ടൈമൽ മിൽസും പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായി. പകരം, ജയദേവ് ഉനദ്കട്ട് പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു.

രണ്ട് വിദേശ താരങ്ങളെ ഒഴിവാക്കി പകരം ഇന്ത്യക്കാരെ ഉൾപ്പെടുത്തിയതോടെ അവരുടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവനിൽ രണ്ട് വിദേശ താരങ്ങൾ മാത്രമാണ് ഇടം പിടിച്ചത്. 15 വർഷം പഴക്കമുള്ള ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസ് ഒമ്പത് ഇന്ത്യക്കാരും രണ്ട് വിദേശികളും അടങ്ങുന്ന ടീമിനെ ഇറക്കുന്നത്. വെറ്ററൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനൊപ്പം ദക്ഷിണാഫ്രിക്കൻ യുവ ബാറ്റർ ഡെവാൾഡ് ബ്രെവിസും മാത്രമാണ് എംഐയുടെ പ്ലെയിംഗ് ഇലവനിലെ രണ്ട് വിദേശ താരങ്ങൾ.
വാസ്‌തവത്തിൽ, ലീഗിന്റെ ചരിത്രത്തിൽ ഒരു ടീം അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് ഇന്ത്യൻ ഇതര താരങ്ങളെ മാത്രം ഇറക്കുന്നത് ഇത് മൂന്നാം തവണയാണ്. ഐപിഎൽ 2011-ന്റെ ഉദ്ഘാടന മത്സരത്തിൽ കെകെആർ വേഴ്സസ് ചെന്നൈ സൂപ്പർ കിംഗ്സ്, ഈ സീസണിന്റെ തുടക്കത്തിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഡെൽഹി ക്യാപിറ്റൽസ് വേഴ്സസ് എംഐ എന്നിവയാണ് മറ്റ് രണ്ട് അവസരങ്ങൾ.
ഐപിഎൽ ചരിത്രത്തിൽ പ്ലെയിംഗ് ഇലവനിൽ 2 വിദേശ താരങ്ങളെ കളിപ്പിക്കുന്ന ടീമുകളുടെ ലിസ്റ്റ്:KKR vs CSK ചെന്നൈ 2011 (ജെ കാലിസ്, ഇ മോർഗൻ),DC vs MI മുംബൈ BS 2022 (T Seifert, R Powell),MI vs RCB പൂനെ 2022* (കെ പൊള്ളാർഡ്, ഡി ബ്രെവിസ്)